ബഹ്റൈനിൽ ഒരു മാസത്തിന് മുൻപ് ജോലിക്കെത്തിയ മലയാളി ആത്മഹത്യ ചെയ്തു

മനാമ : ബഹ്റൈനിൽ ജോലിക്കെത്തിയ മലയാളി ആത്മഹത്യ ചെയ്തു. ബഹ്റൈനിൽ ഒരു മാസത്തിന് മുൻപ് മാത്രമെത്തിയ കോട്ടയം ഏറ്റുമാനൂർ സ്വദേശി സച്ചിൻ (28) ആണ് അമിതമായ അളവിൽ ഗുളിക കഴിച്ച് അത്മഹത്യ ചെയ്തത്. അൽ ജുനൈദ് ഫിഷന് ടൂൾസ് കമ്പനിയിൽ സെയിൽസ് മാനായി ജോലി ചെയ്തു വരികയായിരുന്നു. രണ്ട് ദിവസത്തിന് മുൻപ് ആത്മഹത്യ ശ്രമത്തെ തുടർന്ന് സൽമാനിയ മെഡിക്കൽ കോംബ്ലക്സിൽ വെൻറിലേറ്ററിലായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു.