മനാമ: ഒഐസിസി എറണാകുളം ജില്ലാ കമ്മിറ്റി ബഹ്റൈനിൽ കോവിഡ് ബാധിച്ച് മരണപ്പെട്ട സാമൂഹിക പ്രവർത്തകൻ സാം സാമുവേലിൻ്റെ കുടുംബത്തിന് വേണ്ടി സമാഹരിച്ച തുക ഒന്നര ലക്ഷം ഒഐസിസി ദേശീയ കമ്മിറ്റിക്കു കൈ മാറി. കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ ജില്ലാ പ്രസിഡന്റ് ജലീൽ മുല്ലപ്പിള്ളി സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ജെസ്റ്റിൻ ജേക്കബ് ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനത്തിനും ദേശീയ ചാരിറ്റി സെക്രട്ടറി മനു മാത്യുവിനും തുക കൈ മാറി. ജില്ലാ കമ്മിറ്റി അംഗങ്ങൾ ആയ യൂത്ത് വിങ് പ്രസിഡന്റ് ഇബ്രാഹിം അദ്‌ഹം, ദേശീയ വൈസ് പ്രസിഡന്റ് ലത്തീഫ് ആയഞ്ചേരി, ദേശീയ സെക്രട്ടറി ജവാദ് വക്കം തുടങ്ങിയവർ ആശംസകൾ അറിയിച്ചു.