മനാമ: സിത്ര പദ്ധതിക്കായി മന്ത്രാലയം ഭവന പ്ലോട്ടുകൾ വിതരണം ചെയ്യാൻ ആരംഭിച്ചതായി ഭവന മന്ത്രി ബാസെം ബിൻ യാക്കോബ് അൽ ഹാമർ അറിയിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ ഉത്തരവിന്റെ ഭാഗമായാണ് അയ്യായിരം ഭവന യൂണിറ്റുകളും സേവനങ്ങളും വിതരണം ചെയ്യാനുള്ള നടപടി ആരംഭിച്ചത്. രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ പ്രധാന പദ്ധതികളിൽ ഒന്നാണ് സിത്ര പദ്ധതി. ഈ ഭവന പ്ലോട്ടുകൾക്ക് പുറമേ ഒരു പള്ളി, പാർക്ക്, തുറസ്സായ സ്ഥലങ്ങൾ, വിവിധ ഷോപ്പുകൾ എന്നിവ നിർമ്മിക്കാനും മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.