തിരുവനന്തപുരം: കേരളത്തിലെ നാല് ജില്ലകളില്‍ നാളെ കോവിഡ് വാക്സിന്‍ ഡ്രൈ റണ്‍ നടത്തും. തിരുവനന്തപുരം, പാലക്കാട്, ഇടുക്കി, വയനാട് എന്നീ ജില്ലകളിലാണ് നാളെ ഡ്രൈ റണ്‍ നടത്തുന്നത്. ആന്ധ്ര പ്രദേശ്, ഗുജറാത്ത്, പഞ്ചാബ്, ആസ്സാം എന്നി സംസ്ഥാനങ്ങളിൽ ഡിസംബർ 28, 29 തീയതികളിൽ ഡ്രൈ റണ്‍ സംഘടിപ്പിച്ചിരുന്നു. എല്ലാ സംസ്ഥാനങ്ങളിലും ജനുവരി 2 മുതല്‍ കോവിഡ് വാക്സിന്‍ ഡ്രൈ റണ്‍ നടക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു.
നാളെ തിരുവനന്തപുരത്ത് മൂന്ന് ആശുപത്രികളിലും മറ്റ് ജില്ലകളില്‍ ഓരോ ആശുപത്രികളിലുമാണ് ഡ്രൈ റൺ നടത്തുക. വാക്സിൻ വിതരണരീതിയിലെ പാകപ്പിഴകൾ കണ്ടെത്താനാണ് ഡ്രൈ റൺ നടത്തുന്നത്. കോവിഡ് വാക്സിന്‍ വിതരണ സംവിധാനം സജ്ജമാക്കല്‍, വാക്സിനേഷന്‍ ടീമിനെ വിന്യസിക്കല്‍, വിവരങ്ങള്‍ അപ്ലോഡ് ചെയ്യല്‍, വാക്സിനേഷന്‍ നടത്തുന്നതിന്റെ മോക്ക് ഡ്രില്‍, സെഷന്‍ സൈറ്റില്‍ സാധനങ്ങള്‍ എത്തിക്കല്‍, വിവരങ്ങള്‍ അപ്ലോഡ് ചെയ്യല്‍, റിപ്പോര്‍ട്ടിങ്, അവലോകനം എന്നിവയെല്ലാം ഡ്രൈ റണ്ണില്‍ ഉള്‍പ്പെടുന്നു.