തിരുവനന്തപുരം: കേരളത്തിൽ കോവിഡ് 19 വാക്‌സിൻ ഈ മാസം തന്നെ കിട്ടിത്തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. സീറം ഇന്റ്റ്റ്യൂട്ടിന്‍റെ കൊവിഷീൽഡ് വാക്സിന് അനുമതി നൽകാൻ ഇന്ന് ചേർന്ന് വിദഗ്ധ സമിതി ശുപാർശ ചെയ്തിട്ടുണ്ട്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന കൊവാക്സിനും അനുമതി നൽകാൻ സാധ്യതയുണ്ട്. ആരോഗ്യപ്രവർത്തകർക്കാണ് ആദ്യം വാക്‌സിൻ നൽകുക. എല്ലാ ആരോഗ്യപ്രവര്‍ത്തകരും വാക്സിന്‍ സ്വീകരിക്കാന്‍ തയ്യാറാകണമെന്നും മുഖ്യമന്ത്രി അറിയിച്ചു. സീറം ഇന്റ്റ്റ്യൂട്ട് ഇന്ന് സമർപ്പിച്ച രേഖകൾ സമിതി വിലയിരുത്തും പിന്നീട് ഡ്രഗിസ് കൺട്രോളർ ആണ് അന്തിമ തീരുമാനം എടുക്കേണ്ടത്. നാളെ കേരളത്തിലെ നാലു ജില്ലകളിൽ നടക്കുന്ന ഡ്രൈ റണിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ അറിയിച്ചു.