മലയാളിയായ കെട്ടിട നിർമ്മാണ തൊഴിലാളി ജോലിക്കിടയിൽ കുഴഞ്ഞു വീണ് മരിച്ചു

മനാമ : കെട്ടിട നിർമ്മാണ തൊഴിലാളിയായ മലയാളി ജോലിക്കിടയിൽ കുഴഞ്ഞു വീണ് മരിച്ചു. കൊല്ലം ജില്ലയിലെ ഓച്ചിറ സ്വദേശി ബാലകൃഷ്ണപ്പിള്ള (58) ആണ് ഒന്നാം നിലയിൽ നിന്ന് കുഴഞ്ഞ് വീണ് മരിച്ചത്. ഉടനെ തന്നെ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കുകയും പരസഹായമില്ലാതെ ഡോക്ടറെ കാണാൻ നടന്ന് പോവുകയും ചെയ്തിരുന്നു. ആശുപത്രിയിലെത്തി കുറച്ച് സമയങ്ങൾക്കകം വീണ്ടും കുഴഞ്ഞ് വീണാണ് മരണം സംഭവിച്ചത്. ശ്വാസകോശത്തിനും വാരിയെല്ലിനും ഏറ്റ ഗുരുതര പരിക്കാണ് മരണകാരണം.