ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ജന്മവാർഷിക ദിനം വിപുലമായി ആചരിക്കാനൊരുങ്ങി ഐ വൈ സി സി ബഹ്‌റൈൻ

iycc-bahrain

മനാമ: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 136 ജന്മവാർഷിക ദിനം വിപുലമായി ആചരിക്കാൻ തീരുമാനിച്ചിരിക്കുകയാണ് കോൺഗ്രസ് അനുഭാവ സംഘടനയായ ഐ വൈ സി സി ബഹ്റൈൻ. രണ്ട് ആഴ്ച്ച നീണ്ട് നിൽക്കുന്ന പരിപാടികൾക്കാണ് സംഘടന തുടക്കം കുറിച്ചത്. ഇതിൽ പ്രധാനം നാട്ടിൽ നിന്നും ഗൾഫ് രാജ്യങ്ങളിൽ നിന്നുമുള്ള കോൺഗ്രസ്സ് നേതാക്കളെ പങ്കെടുപ്പിച്ച് സംഘടനയുടെ ഫെയിസ്ബുക്ക് പേജിലൂടെ പ്രഭാഷണങ്ങൾ നടത്തുന്നു. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പരിപാടികളിൽ കെപിസിസി ഭാരവാഹികൾ പങ്കെടുത്തു. വരും ദിവസങ്ങളിൽ പോഷക സംഘടന ഭാരവാഹികളും, ജനപ്രതിനിധികളും പങ്കെടുക്കും.

ബഹ്‌റൈനിലെ പ്രവാസികളുടെ ഇടയിൽ ഇന്ത്യയുടെ ചരിത്രവും, കോൺഗ്രസിന്റെ ചരിത്രവും പഠിക്കുവാൻ അവസരമൊരുക്കുക എന്ന ലക്‌ഷ്യത്തോടെ വിദ്യാർഥികൾക്ക് വേണ്ടി പ്രബന്ധരചന മത്സരവും പ്രസംഗ മത്സരവും ക്വിസ് മത്സരവും സംഘടിപ്പിക്കുമെന്നും പ്രസിഡണ്ട് അനസ് റഹിം, സെക്രെട്ടറി എബിയോൺ അഗസ്റ്റിൻ, ട്രഷർ നിധീഷ് ചന്ദ്രൻ എന്നിവർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!