bahrainvartha-official-logo
Search
Close this search box.

പൊന്നാനി കൾചറൽ വേൾഡ് ഫൌണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി ഓൺലൈൻ സംഗീത നിശ സംഘടിപ്പിച്ചു

ponnai

മനാമ: പൊന്നാനി കൾച്വറൽ വേൾഡ് ഫൌണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതുവത്സര ദിനത്തിൽ വേറിട്ട രീതിയിൽ വാട്സ്ആപ്പ് ഓൺലൈൻ വഴി ലൈവ് സംഗീത നിശ നടത്തി. പരിപാടിയിൽ ഡോ.അബ്ദുറഹ്മാൻ കുട്ടി മുഖ്യാതിഥി ആയിരുന്നു. സ്റ്റേറ്റ് അവാർഡ് ജേതാവും കിസ്മത്ത് സംവിധായകനുമായ ഷാനവാസ് കെ ബാവക്കുട്ടി ഉദ്ഘാടനം നിർവഹിച്ചു.

അഫ്സൽ, ഇഷ്‌റത്ത് സബ, ഹസൈൻ, മാർട്ടിൻ എന്നീ പ്രശസ്ത ഗായകർക്കൊപ്പം വിവിധ ജിസിസി രാജ്യങ്ങളിൽ നിന്നുള്ള പൊന്നാനി ഗായകരും പങ്കെടുത്തു. 213 ആളുകൾ പങ്കെടുത്ത പരിപാടി ഒരു വ്യത്യസ്‌ത അനുഭവമായിരുന്നു. രാജൻ തലക്കാട്ട്, മുനീറ ടി, മുഹമ്മദ്‌ അനീഷ്‌, ഷഹീർ മേഗ, മുജീബ്‌, അബ്ദുൽ സെലാം, നൗഷാദ്, കെബീർ, അഷ്‌റഫ്, അലി എന്നിവർ ആശംസകൾ നേർന്നു. അവതാരകൻ ഹസൻ വിഎം മുഹമ്മദ്‌ പരിപാടി നിയന്ത്രിച്ചു. ഫസൽ പി കടവ് സ്വാഗതവും നസീർ വിഎം നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!