bahrainvartha-official-logo
Search
Close this search box.

കൊയിലാണ്ടിക്കൂട്ടം ബഹ്റൈൻ മെഡിക്കൽ ക്യാമ്പിന് തുടക്കമായി

IMG-20210103-WA0080

മനാമ: കൊയിലാണ്ടിക്കൂട്ടം ബഹ്റൈന്‍ ചാപ്റ്റർ, അദിലിയ അൽഹിലാൽ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ സെന്ററുമായി ചേർന്ന് പുതുവർഷ ദിനത്തിൽ തുടങ്ങി ജനുവരി 15 വരെ തുടർച്ചയായി 15 ദിവസം നീണ്ടു നിൽക്കുന്ന സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ്ന് തുടക്കമായി. ക്യാമ്പിൽ എത്തിയവർക്ക് ജനറൽ സെക്രട്ടറി ഹനീഫ് കടലൂർ സ്വാഗതം ആശംസിച്ചു.

ബഹ്‌റൈൻ ചാപ്റ്റർ ചെയർമാൻ കെ. ടി. സലീമിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ അൽഹിലാൽ അദിലിയ ബ്രാഞ്ച് ഹെഡ് ലിജോയ്, സീനിയർ പത്രപ്രവർത്തകനും, ലോക കേരള സഭാംഗവുമായ സോമൻ ബേബി, പ്രവാസി കമീഷൻ അംഗം സുബൈർ കണ്ണൂർ, ഒഐസിസി ബഹ്‌റൈൻ പ്രസിഡന്റ് ബിനു കുന്നന്താനം, വേൾഡ് മലയാളി കൗൺസിൽ ബഹ്റൈൻ പ്രസിഡന്റ് ഫൈസൽ എഫ്. എം, ജനറൽ സെക്രട്ടറി ജ്യോതിഷ് പണിക്കർ, ട്രെഷർ മോനി ഒടികണ്ടത്തിൽ, ലേഡീസ് വിങ് പ്രസിഡണ്ട് സിംല ജാസ്സിം, ലൈഫ് ഓഫ് കൈൻഡ്നെസ്സ്‌ പ്രതിനിധി എം. എച്ച്. സയ്യെദ്, ഗ്ലോബൽ തിക്കോടിയൻസ് ബഹ്‌റൈൻ ജനറൽ സെക്രട്ടറി അഫ്സൽ കളപ്പുരയിൽ എന്നിവർ സംസാരിച്ചു.

കൊയിലാണ്ടി കൂട്ടം ബഹ്‌റൈൻ ചാപ്റ്റർ ട്രെഷറർ നൗഫൽ നന്തി നന്ദി രേഖപ്പെടുത്തി. JPK തിക്കോടി, തന്സീൽ മായൻ വീട്ടിൽ, ഫൈസൽ ഇയഞ്ചേരി, അമീൻ നന്തി, ബഷീർ കൊളാരപൊയിൽ എന്നിവർ നേതൃത്വം നൽകി.

ജനുവരി 15 വരെ രാവിലെ 7 മുതൽ ഉച്ചയ്ക്ക്‌ 1 മണിവരെ നടക്കുന്ന ക്യാമ്പിൽ ബ്ലഡ്‌ പ്രഷർ, ബ്ലഡ്‌ ഷുഗർ, കൊളസ്ട്രോൾ, കരൾ, വൃക്ക തുടങ്ങിയ പരിശോധനകളും കൂടാതെ റിസൾട്ടുമായി ഒരു തവണ ഡോക്ടറെ കാണുവാനുമുള്ള അവസരം ഉണ്ടായിരിക്കും. ചെക്കപ്പിനാവശ്യമായി ഫാസ്റ്റിംങ്ങിൽ വരേണ്ടതാണ്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് 33629001, 3370 5174, 38066919 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!