മനാമ: ബഹ്റൈനിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച 10 പേർക്ക് കൂടി പിഴ വിധിച്ചു. റസ്റ്റോറന്റ്കളിലും കഫേകളിലും ബാധകമായ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച 10 പേർക്കെതിരെ, 8th ലോവർ ക്രിമിനൽ കോർട്ട് പുറപ്പെടുവിച്ച വിധിന്യായത്തിലാണ് പിഴ വിധിച്ചിരിക്കുന്നത്.
കോടതി വിധി അനുസരിച്ച് പ്രതികൾക്ക് 1,000 മുതൽ 2,000 വരെ ബഹ്റൈൻ ദിനാർ പിഴ നൽകണം.