bahrainvartha-official-logo
Search
Close this search box.

ഐൻ റയാ ഗാർഡൻ നവീകരണ പദ്ധതിക്ക് തുടക്കമായി

garden

മനാമ: രാജകുമാരനും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ നേതൃത്വത്തിൽ ഐൻ റയാ ഗാർഡൻ നവീകരണ പദ്ധതിക്ക് തുടക്കം കുറിച്ചു. വർക്സ്, മുനിസിപ്പാലിറ്റീസ് അഫാർസ് ആൻഡ് അർബൻ പ്ലാനിംഗ് മന്ത്രി ഏസം ബിൻ അബ്ദുല്ല ഖലഫ് അൽ-ഡെയർ, സമാഹീജ് മേഖലകളിലെ വികസന പദ്ധതികളടക്കം ബിഡി 170,000 വിലമതിക്കുന്ന പദ്ധതികൾ അനാച്ഛാദനം ചെയ്തു. കൗൺസിൽ ഓഫ് റെപ്രസന്റേറ്റീവ്‌സ് അംഗം എം പി ഡോ. ഹേഷാം അൽ അഷീരി, മുനിസിപ്പൽ കൗൺസിലർ ഫാദൽ അൽ ഔദ്, മുനിസിപ്പൽ അഫയേഴ്‌സ് സെക്രട്ടറി ഷെയ്ഖ് മുഹമ്മദ് ബിൻ അഹമ്മദ് അൽ ഖലീഫ, ജോയിന്റ് മുനിസിപ്പൽ സർവീസ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഷാവ്കിയ ഹുമൈദാൻ എന്നിവരുമായി മന്ത്രി പദ്ധതിയുടെ വിശദാംശങ്ങൾ അവലോകനം ചെയ്തു.

1600 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ഐൻ റയാ ഗാർഡൻ നവീകരണ പദ്ധതിയിൽ നിക്ഷേപ മേഖലകൾ, ഗ്രീൻ സ്പെസ്സ്, പൊതു സേവനങ്ങൾ, പാർക്കിംഗ് സ്ഥലങ്ങൾ, സന്ദർശകർക്കുള്ള മറ്റ് സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുന്നു. കാർഷിക പൈതൃകത്തിന്റെ കഴിഞ്ഞ കാലഘട്ടത്തിൽ ജീവിച്ചിരുന്ന അൽ ഡെയറിലെയും സമാഹീജിലെയും നിവാസികളുടെ മനോഹരമായ ഓർമ്മകളെ പ്രതീകപ്പെടുത്തുന്ന ഒരു സ്മാരകവും ഐൻ റയയുടെ സമീപത്ത് സ്ഥാപിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!