മനാമ: ബഹ്‌റൈനിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകനായിരുന്ന സാം സാമുവേൽ ന്റെ കുടുംബത്തെ സഹായിക്കുന്നതിന് വേണ്ടി ഒഐസിസി യുടെ ആഭിമുഖ്യത്തിൽ സ്വരൂപിച്ച തുക മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി നാളെ (09.01.2021, ശനിയാഴ്ച ) വൈകുന്നേരം 7.30 ന് അടൂരിൽ നടക്കുന്ന യോഗത്തിൽ വച്ച് സാം സാമൂവേലിന്റെ ഭാര്യക്കും, മക്കൾക്കും കൈമാറും. ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറത്തിന്റെ അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ ഒഐസിസി ഗ്ലോബൽ സെക്രട്ടറി കെ. സി. ഫിലിപ്പ്, ജനറൽ സെക്രട്ടറിമാരായ ബോബി പാറയിൽ, ഗഫൂർ ഉണ്ണികുളം, ഒഐസിസി നേതാക്കളായ ഷാജി തങ്കച്ചൻ, ഷാജി പുതുപ്പള്ളി, മോഹൻ കുമാർ നൂറനാട്, ഷാജി പൊഴിയൂർ, പ്രഭകുമാർ, ബാനർജി ഗോപിനാഥൻ നായർ തുടങ്ങിയവർ പങ്കെടുക്കുമെന്ന് ഒഐസിസി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം, ചാരിറ്റി സെക്രട്ടറി മനു മാത്യു എന്നിവർ അറിയിച്ചു.
