മനാമ: കൊറോണ വൈറസ് (COVID-19) നേരിടുന്നതിനുള്ള മുൻകരുതൽ നടപടികൾ ലംഘിച്ചതിന് ഒരു കഫേയ്ക്കും അതിന്റെ ഡയറക്ടർക്കും യഥാക്രമം 2,000, ദിനാറും1,000 ദിനാറും പിഴ ചുമത്തി.
കഫേ കോവിഡ് പ്രോട്ടോക്കോളുകൾ ലംഘിച്ചതായി പബ്ലിക് ഹെൽത്ത് ഡയറക്ടറേറ്റ് റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ ആണ് നടപടി.
കഫേ മേശകൾക്കിടയിൽ ആവശ്യമായ ദൂരം പാലിക്കുന്നില്ല, ഒന്നിലധികം പേർ ഒരേ ഷീശ ഉപയോഗിച്ചു, ഓരോ മേശയിലും 50% ത്തിൽ അധികം ആളുകൾ ഇരുന്നു. ഉപഭോക്താക്കളുടെ താപനില പരിശോധിക്കുന്നതിൽ പരാജയപ്പെട്ടു, തുടങ്ങിയ വീഴ്ചകൾക്കാണ് നടപടി നേരിട്ടത്
കഫേ അടച്ചുപൂട്ടി, പബ്ലിക് പ്രോസിക്യൂഷൻ പ്രതികളെ ക്രിമിനൽ കോടതിയിലേക്ക് റഫർ ചെയ്തതതായി, മന്ത്രാലയങ്ങളുടെയും പൊതു സ്ഥാപനങ്ങളുടെയും ചീഫ് പ്രോസിക്യൂട്ടർ പറഞ്ഞു.