ന്യൂഡൽഹി: ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് ഇന്ത്യയിൽ ഇതു വരെ 90 പേര്‍ക്ക് സ്ഥിരീകരിച്ചു. ദിനംപ്രതിയുള്ള രോഗികളുടെ എണ്ണത്തിലും വർധനവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 18,654 പേര്‍ക്കു കൂടി രാജ്യത്ത് കോവിഡ്-19 സ്ഥിരീകരിച്ചു. 19,299 പേരാണ് ഇരുപത്തിനാല് മണിക്കൂറിനിടെ രോഗമുക്തി നേടിയത്. രാജ്യത്ത് മൊത്തം രോഗബാധിതരുടെ എണ്ണം 1,04,50, 284 ആയി. 1,00,75,950 പേർ രോഗമുക്തരായി. കോവിഡ് 19 ബാധിച്ച് രാജ്യത്ത് മൊത്തം 1,50,999 പേർ മരണപ്പെട്ടു. കോവിഡ് മരണസംഖ്യയില്‍ ആഗോളതലത്തില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. രാജ്യത്ത് നിലവിൽ 2,23,335 പേർ രോഗ ബാധിതരാണ്. ജനുവരി 16 മുതൽ രാജ്യത്ത് കോവിഡ് വാക്‌സിൻ വിതരണം ആരംഭിക്കും. ആരോഗ്യ പ്രവർത്തകർക്കും കോവിഡ് പോരാട്ടത്തിലെ മുൻനിര പ്രവര്‍ത്തകർക്കുമാണ് ആദ്യ ഘട്ടത്തിൽ വാക്‌സിൻ നൽകുക.