നവീകരണ പ്രവർത്തനങ്ങൾക്കായി റോഡ് ലൈൻ അടയ്ക്കുന്നു

മനാമ: നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഷേഖ് ജാബർ അൽ അഹമ്മദ് അൽ സുബാഹ് ഹൈവേയിലെ രണ്ട് ലൈനുകൾ അടയ്ക്കുന്നു. റിഫ വരെയുള്ള പാതയിലെ ഇടത്, മധ്യ ലൈനുകളാണ് ഇന്ന് അർദ്ധരാത്രി മുതൽ ഞായാറാഴ്ച്ച പുലർച്ച വരെ അടച്ചിടുന്നത്. ഷേഖ് ഖലീഫ ബിൻ സൽമാൻ കോസ് വേയിലെയും ഒരു വരി പാത അടച്ചിടും.