ബഹ്റൈനിൽ കഴിഞ്ഞ മുപ്പതു വർഷമായി ജോലി ചെയ്തിരുന്ന നിലമ്പൂർ ചുങ്കത്തറ സ്വദേശി കളമത്ത് ജോയി പാപ്പി (52 വയസ്സ്) നാട്ടിൽ നിര്യാതനായി. ഈസ്റ്റ് റിഫയിൽ വ്യാപാര സ്ഥാപനം നടത്തിവരികയായിരുന്ന ജോയി രണ്ടു മാസം മുൻപ് ചികിത്സക്കായി നാട്ടിലെത്തിയിരുന്നു. ശവസംസ്കാരം തിങ്കളാഴ്ച പനമൺ ഇമ്മാനുവൽ ചർച്ചിൽ നടക്കും. ബി.ഡി.എഫ്. ഹോസ്പിറ്റലിലെ നെഴ്‌സ് ലിസ്സിയാണ് ഭാര്യ. മക്കൾ മരിയ, മെറിൻ (ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിനി)