ഇൻഡക്സ് – ബി കെ എസ് പാഠ പുസ്തക ശേഖരണവും വിതരണവും ഈ വർഷവും നടത്തുന്നു

മനാമ: കഴിഞ്ഞ വർഷങ്ങളിൽ വിജയകരമായി നടത്തിവന്നിരുന്ന ഉപയോഗിച്ച പാഠപുസ്തകങ്ങൾ ശേഖരിക്കുകയും അവ ആവശ്യക്കാർക്ക് വിതരണം ചെയ്യുകയും ചെയ്യുന്ന പരിപാടി ഈ വർഷവും വിപുലമായ രീതിയിൽ നടത്തുവാൻ തീരുമാനിച്ചു.

മുൻ വര്ഷങ്ങളിലേതു പോലെ തന്നെ ബഹ്‌റൈൻ കേരളീയ സമാജവുമായി ചേർന്നുകൊണ്ട് തന്നെയാണ് പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. പ്രതിസന്ധികൾ നിരവധി നേരിടുന്ന രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും വലിയ തോതിൽ ഉപകാരപ്പെടുന്നതായാണ് അനുഭവപെട്ടിട്ടുള്ളത് .മുൻ വർഷങ്ങളിൽ പൊതു സമൂഹത്തിൽ നിന്നും വലിയ തോതിലുള്ള സഹകരണമാണ് ലഭിച്ചതെന്ന് ഇന്ഡക്സ് ഭാരവാഹികൾ പറഞ്ഞു.

ഈ വർഷം മാർച്ച് അവസാനത്തോടെ പ്ലസ്‌ടു ഒഴികെ എല്ലാ ക്ളാസുകളിലെയും പരീക്ഷകൾ കഴിയും എന്നതിനാൽ മാർച് അവസാന വാരത്തിലാണ് പുസ്തക വിതരണം നടത്തുവാൻ ആഗ്രഹിക്കുന്നത്. മുന്കാലങ്ങളിലേതു പോലെ തന്നെ പാഠപുസ്തകങ്ങൾക്കൊപ്പം സ്‌കൂൾ കുട്ടികൾക്കാവശ്യമായ സ്റ്റേഷനറി സാമഗ്രികളും നിർധനരായ കുട്ടികൾക്ക് യൂണിഫോമും ഇത്തവണയും നൽകുവാൻ ശ്രമിക്കുന്നതാണെന്ന് ഭാരവാഹികൾ പറഞ്ഞു.

പരിപാടിയുടെ വിജയത്തിനായി ഒരു കൂടി ആലോചനായോഗം ഫെബ്രുവരി 23 ന് ശനിയാഴ്ച വൈകീട്ട് 8 മണിക്ക് ബഹ്‌റൈൻ കേരളീയ സമാജത്തിൽ വെച്ച് ചേരുവാൻ തീരുമാനിച്ചിരിക്കുന്നു. തൽപരരായ മുഴുവൻ ആളുകളും പങ്കെടുക്കണമെന്ന് ഇന്ഡക്സ് ഭാരവാഹികൾ അഭ്യർത്ഥിച്ചു. കൂടുതൽ വിവരങ്ങൾക്കായി റഫീഖ് അബ്ദുള്ള (38384504 ) അജി ഭാസി (33170089), സാനി പോൾ (39855197 ) അനീഷ് വർഗ്ഗീസ് (39899300 ) എന്നിവരെയോ indexbhn@gmail.com എന്ന ഈ മെയിൽ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.