ന്യൂഡൽഹി: ആദ്യഘട്ടത്തിൽ കോവിഡ് വാക്‌സിനേഷൻ ചെലവ് കേന്ദ്ര സര്‍ക്കാര്‍ വഹിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. ആദ്യഘട്ടത്തിൽ ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് മുന്നണി പോരാളികള്‍ക്കുമാണ് വാക്‌സിൻ നൽകുന്നത്. ജനുവരി 16 മുതല്‍ രാജ്യത്ത് കോവിഡ് വാക്‌സിൻ നൽകി തുടങ്ങും. വാക്‌സിനേഷന് മുൻപുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായി. വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ തയ്യാറാക്കുന്നതും ആരോഗ്യപ്രവര്‍ത്തകര്‍, മറ്റ് മുന്‍നിര പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ രജിസ്‌ട്രേഷനും അടക്കമുള്ളവ ഇതില്‍ ഉൾപ്പെടുന്നു. ആദ്യഘട്ടത്തില്‍ മൂന്ന് കോടി പേര്‍ക്കാണ് വാ്കസിന്‍ വിതരണം ചെയ്യുക. രാജ്യത്ത് അംഗീകരിച്ച രണ്ട് തദ്ദേശീയ വാക്‌സിനുകളായ കോവിഷീല്‍ഡും കോവാക്സിനുമാണ് ആദ്യം നല്കിത്തുടങ്ങുക. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും ശാസ്ത്രീയമായ നടപടിക്രമങ്ങളും പാലിച്ചാണ് രണ്ട് വാക്‌സിനുകള്‍ക്ക് അംഗീകാരം നല്‍കിയത് പ്രധാനമന്ത്രി പറഞ്ഞു.
വാക്‌സിന്‍ കുത്തിവയ്പ്പിന്റെ തത്സമയ ഡാറ്റ അനിവാര്യമാണെന്നും എല്ലാവര്‍ക്കും ഡിജിറ്റല്‍ ജെനറേറ്റഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്കുന്നതായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇത് ഡാറ്റ ഉറപ്പാക്കുകയും രണ്ടാമത്തെ ഡോസിനായി അറിയിപ്പ് നല്‍കാന്‍ സഹായിക്കുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.രണ്ടാം ഘട്ടത്തില്‍ 50 വയസ്സിന് മുകളിലുള്ളവര്‍ക്കും 50 വയസ്സിന് താഴെയുള്ള രോഗാവസ്ഥയിലുള്ളവര്‍ക്കും വാക്‌സിനേഷൻ നൽകും. രാജ്യത്ത് 30 കോടി ആളുകള്‍ക്കാണ് വാക്‌സിൻ നൽകാൻ തീരുമാനിച്ചിരിക്കുന്നത്