മനാമ : സുഹൃത്തിന്റെ കൈയ്യിൽ നിന്നും 280,000 ദിർഹം കടം വാങ്ങി തിരിച്ചു നൽകാതിരുന്ന ബഹ്റൈൻ യുവാവിനെ കോടതിയിൽ ഹാജരാക്കി. 39 കാരൻ യുവാവിനെയാണ് ഹൈ ക്രിമിനൽ കോടതിയിൽ ഹാജരാക്കിയത്. മറ്റൊരാളിൽ നിന്നും ഇതേ ആൾ 400,000 ദിർഹം പണം വാങ്ങിയിട്ട് തിരിച്ചു നൽകിയിട്ടില്ലായെന്നും കോടതി രേഖകളിൽ പറയുന്നു. വാണിജ്യ ആവശ്യത്തിനായാണ് തന്റെ കൈയ്യിൽ നിന്നും 280,000 ദിർഹം കടം വാങ്ങിയതെന്ന് പരാതിക്കാരനായ സൗദി പൗരൻ കോടതിയെ ബോധിപ്പിച്ചു.