മനാമ: കലാലയം സാംസ്കാരിക വേദി ബഹ്‌റൈൻ സംഘടിപ്പിക്കുന്ന ഓൺലൈൻ കലാശാല ജനുവരി 15 ന് വെള്ളിയാഴ്ച്ച രാത്രി 8 മണിക്ക് നടക്കും. അതി ശൈത്യത്തിലും കർഷക നിയമങ്ങൾക്കെതിരെ ഒന്നര മാസരമായി തുടരുന്ന കർഷകരുടെ സമരത്തിനുള്ള ഐക്യ ദാർഢ്യം കൂടിയാണ് കലാശാല. രാജ്യത്തെ അന്ന ദാതാക്കൾ മരിച്ച് വീഴുമ്പോഴും നിയമങ്ങളെ കുറിച്ച് മറിച്ച് ചിന്തിക്കാത്ത സർക്കാർ നടപടി പ്രതിഷേധാർഹമാണ് . കാർഷിക നിയമങ്ങൾ ചുട്ടെടുക്കുന്നത് കർഷകർക്ക് വേണ്ടിയാണോ അതോ കുത്തക ഭീമന്മാർക്ക് വേണ്ടിയാണോ എന്ന ചർച്ചയായിരിക്കും പ്രധാനമായും കലാശാലയിൽ ഉയർന്നു വരിക .പ്രമുഖ എഴുത്തകാരൻ ജി പി രാമചന്ദ്രൻ വിഷയമവതരിപ്പിച്ച് സംസാരിക്കുന്ന പരിപാടിയിൽ പ്രമുഖർ സംബന്ധിക്കും.
ഇതുമായി ബന്ധപ്പെട്ട് അബ്ദുല്ല രണ്ടത്താണിയുടെ അദ്യക്ഷതയിൽ ചേർന്ന ആർ എസ് സി (രിസാല സ്റ്റഡി സർക്കിൾ) യോഗത്തിൽ ഷബീർ മാസ്റ്റർ, ഫൈസൽ കൊല്ലം, ഹബീബ് ഹരിപ്പാട് ,ജഹ്ഫർ പട്ടാമ്പി, ഫൈസൽ അലനല്ലൂർ, ജഹ്ഫർ ശരീഫ് ,ഷഹീൻ അഴിയൂർ, റഷീദ് തെന്നല തുടങ്ങിയവർ സംബന്ധിച്ചു .