ന്യൂഡൽഹി: ഇന്ത്യയിൽ നാളെ രാവിലെ 9 മണി മുതൽ കോവിഡ് വാക്‌സിൻ കുത്തിവയ്പ്പ് ആരംഭിക്കും. ആദ്യ ഘട്ടത്തിൽ മൂന്നുലക്ഷം പേർക്കാണ് വാക്‌സിൻ നൽകുക. പ്രധാനമന്ത്രി വാക്സീൻ വിതരണം ഉദ്ഘാടനം ചെയ്യും. 133 കേന്ദ്രങ്ങളിലായി 100 വീതം പേർക്കാണ് ഓരോ ദിവസവും കുത്തിവയ്പ്പ് നൽകുക. 2,934 വാക്സീനേഷൻ ബൂത്തുകൾ രാജ്യമൊട്ടാകെ സജ്ജീകരിച്ചിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ 3,62,870 ആരോഗ്യ പ്രവർത്തകരാണ് വാക്‌സിൻ സ്വീകരിക്കുക.
വാക്സിനുകളായ കൊവിഷീല്‍ഡിനോ, കൊവാക്സിനോ പാര്‍ശ്വഫലങ്ങളുണ്ടായാല്‍ പൂര്‍ണ്ണ ഉത്തരവാദിത്വം നിര്‍മ്മാണ കമ്പനികളായ സിറം ഇൻസ്റ്റിറ്റ്യൂട്ടിനും ഭാരത് ബയോ ടെക്കിനുമായിരിക്കുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു. ഡ്രഗ്സ് ആന്‍റ് കോസ്മെറ്റിക്സ് ആക്ട് അനുസരിച്ചുള്ള നിയമ നടപടികൾ കമ്പനികള്‍ നേരിടണം. വ്യക്തികള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. വാക്‌സിൻ ആദ്യ ഡോസ് എടുത്ത് 28 ദിവസങ്ങൾക്കുശേഷം രണ്ടാം ഡോസ് വാക്‌സിൻ എടുത്തിരിക്കണം. ഒരു ബൂത്തില്‍ ഒരേ വാക്സീന്‍ തന്നെയാകണം രണ്ട് തവണയും നല്‍കേണ്ടത്. കൊവിഷീല്‍ഡോ, കൊവാക്സിനോ എന്നത് ലഭ്യതക്കനുസരിച്ച് തീരുമാനിക്കാമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.