കേരളത്തിൽ കോവിഡ് പ്രതിരോധ കുത്തിവെയ്പ്പ് ആഴ്ചയിൽ 4 ദിവസം

covaccine

തിരുവനന്തപുരം: കേരളത്തിൽ കോവിഡ് പ്രതിരോധ കുത്തിവെയ്പ്പ് തിങ്കൾ, ചൊവ്വ, വ്യാഴം, വെള്ളി എന്നിങ്ങന്നെ ആഴ്ചയിൽ 4 ദിവസങ്ങളിലായി തുടരുമെന്ന് ആരോഗ്യ മന്ത്രി കെ കെ ഷൈലജ ടീച്ചർ അറിയിച്ചു. കുട്ടികൾക്ക് പ്രതിരോധ കുത്തിവെയ്പ്പ് നൽകുന്ന ദിവസമായതിനാൽ ബുധൻ ഒഴിവാക്കി. 133 കേന്ദ്രങ്ങളിലായി 100 പേർക്കും വീതമായിരിക്കും വാക്‌സിൻ നൽകുക. രാവിലെ 9 മുതൽ വൈകീട്ട് 5 വരെയാണ് വാക്‌സിൻ നൽകുന്നത്. രജിസ്റ്റർ ചെയ്തവർക്കു കുത്തിവെയ്പ്പിന് ഏതു കേന്ദ്രത്തിൽ എപ്പോൾ എത്തണമെന്ന് സന്ദേശം ലഭിക്കും. കുത്തിവയ്പ്പ് എടുത്തശേഷം അരമണിക്കൂർ നിരീക്ഷണത്തിൽ തുടരണം.

ആരോഗ്യ പ്രവർത്തകർക്കുള്ള വാക്‌സിൻ വിതരണം പൂർത്തിയായാൽ കോവിഡ് പ്രതിരോധത്തിന് മുന്നിൽ നിന്ന വിവിധ സേനാംഗങ്ങൾ, പോലീസുകാർ, റവന്യൂ വകുപ്പ് ജീവനക്കാർ, മുൻസിപ്പൽ വർക്കർമാർ, അങ്കണവാടി ജീവനക്കാർ എന്നിവർക്കു കുത്തിവെയ്പ്പ് നൽകും. കേരളത്തിൽ ഇതുവരെ വാക്‌സിന്റെ പാർശ്വഫലങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ആശങ്കകൾ മാറ്റാനായി ആരോഗ്യ വകുപ്പ് ഡയറക്ടർ, ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർ, മലബാർ കാൻസർ സെന്റര് ഡയറക്ടർ, ഹൃദയ ശസ്ത്രക്രിയ വിദഗ്ധർ എന്നിവർ ഉൾപ്പെടെ വാക്‌സിൻ എടുത്തിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!