വീ കെയർ ഫൌണ്ടേഷൻ ചികിത്സാ സഹായം കൈമാറി

IMG-20210119-WA0002

മനാമ: വീ കെയർ ഫൌണ്ടേഷൻ ചികിത്സ- സഹായം കൈമാറി. പത്തനംതിട്ട സ്വദേശിയായ വയോധികനും, മുൻ പ്രവാസിയുമായ അബ്രഹാമിനാണ് ചികിത്സ- സഹായധനം കൈമാറിയത്.

ദീർഘകാലത്തെ പ്രവാസജീവിതത്തിനുശേഷം നാട്ടിൽ ചെറിയ രീതിയിലുള്ള തൊഴിൽപ്രവർത്തനങ്ങളിൽ ഏർപ്പെട്ടു വരികയെയാണ് ഇദ്ദേഹത്തിന് കാൻസർ രോഗബാധ സ്ഥിരീകരിച്ചത്. നാട്ടിൽ പറയത്തക്ക വിധത്തിലുള്ള സാമ്പത്തിക ചുറ്റുപാടുകൾ ഇല്ലാതെ, വാർധക്യ- സഹജമായ അസുഖങ്ങൾ അലട്ടുന്ന തന്റെ ഭാര്യക്കൊപ്പമാണ് കഴിഞ്ഞിരുന്നത്. പ്രായാധിക്യം മൂലം, ശാരീരികമായി തളർന്നതിനാൽ തുടർചികത്സക്ക് വളരെയേറെ തുക ആവശ്യമായി വരികയും, ഇത്തരത്തിൽ ഭാരിച്ച ചികിത്സ ചിലവ് ആ കുടുംബത്തിന് താങ്ങാവുന്നതിനും അപ്പുറമാണ് എന്നതിനാൽ കഴിയുന്ന സഹായം ചെയ്തു തരുവാൻ നാട്ടിലുള്ള സുഹൃത്തുക്കൾ വഴി സംഘടനയെ ബന്ധപ്പെടുകയായിരുന്നു. മക്കളും, മരുമക്കളുമടങ്ങുന്ന നാട്ടിലെ മറ്റു ബന്ധുക്കൾ അദ്ദേഹത്തിന്റെ തുടർ-ചികിത്സയുടെ പ്രാരംഭ നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്.

മനാമ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമാഹരിച്ച സഹായധനത്തിന്റെ രസീത്, ഏരിയ കൺവീനറിൽ നിന്ന് ട്രഷറർ ശ്രീ. ഏജിൻ എബ്രഹാം ഏറ്റുവാങ്ങി.

ലോകത്തിന്റെ മറ്റു ഭാഗങ്ങളിലെന്നപോലെ, കോവിഡ് മഹാമാരിയോട് മല്ലിട്ടു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ, സാമ്പത്തികമായി പരാധീനതകൾ ഏറെയുണ്ടെങ്കിലും, നിർലോഭമായ സഹായ- സഹകരണങ്ങൾ മുൻകാലങ്ങളിലെന്ന പോലെ ഈയവസരത്തിലും നൽകിയ സുമനസ്സുകൾക്ക് വീ കെയർ ഫൌണ്ടേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി നന്ദി രേഖപ്പെടുത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!