കെ എം സി സി ബഹ്റൈൻ എസ്.വി അബ്ദുല്ല അനുസ്മരണം സംഘടിപ്പിച്ചു

0001-15945153651_20210125_013904_0000

മനാമ: എം.എസ്.എഫ് മുൻ സംസ്ഥാന പ്രസിഡന്റും പ്രവാസി ലീഗ് അഖിലേന്ത്യ ട്രഷററുമായിരുന്ന എസ്.വി അബ്ദുല്ല ദീർഘ വീക്ഷണത്തോടെ പ്രവർത്തിച്ച നേതാവായിരുന്നെന്ന് മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഉമ്മർ പാണ്ടികശാല. കെ.എം.സി.സി ബഹ്‌റൈൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച എസ്.വി അബ്ദുല്ല അനുസ്മരണം ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കക്ഷി രാഷ്ട്രീയ മത ഭേദമന്യേ എല്ലാവരും സ്നേഹിക്കുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. രാഷ്ട്രീയ രംഗത്തു മാത്രമല്ല കലാ- കായിക- സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലും അദ്ദേഹം വെട്ടിത്തിളങ്ങി. മാപ്പിള കലാരംഗത്തു അദ്ദേഹം നടത്തിയ പ്രവർത്തങ്ങൾ വലിയ വിജയമായിരുന്നുവെന്നും ഉമ്മർ പാണ്ടികശാല പറഞ്ഞു. കെ.എം.സി.സി ബഹ്‌റൈൻ സൈബർ വിങ് വാട്സ്ആപ്പ് ഗ്രൂപ്പിൽ നടന്ന ഓൺലൈൻ സംഗമത്തിൽ കുട്ടൂസ മുണ്ടേരി അധ്യക്ഷത വഹിച്ചു.

അസൈനാർ കളത്തിങ്ങൽ, എസ് വി ജലീൽ, ശംസുദ്ധീൻ വെള്ളിക്കുളങ്ങര, കെ പി മുസ്തഫ, ഫൈസൽ കോട്ടപ്പള്ളി, അസ്‌ലം വടകര, ടി പി മുഹമ്മദ് അലി, അഷ്‌കർ വടകര, സിദ്ധീഖ് വെള്ളിയോട്, വഹാബ് കോട്ടക്കൽ ജിദ്ദ ,നവാസ് കോട്ടക്കൽ ഖത്തർ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. എ.പി ഫൈസൽ സ്വാഗതവും ഒ.കെ ഖാസിം നന്ദിയും പറഞ്ഞു. ഹാഫിസ് ശറഫുദ്ധീൻ മൗലവി പ്രാർത്ഥന നടത്തി. മുനീർ ഒഞ്ചിയം ഓൺലൈൻ സംഗമം നിയന്ത്രിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!