മനാമ: ഇന്ത്യൻ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് മുഹറഖ് മലയാളി സമാജം ‘മഞ്ചാടി ബാലവേദി’യുടെ ആഭിമുഖ്യത്തിൽ ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ജനുവരി 25ന് രാത്രി എട്ടുമുതൽ ഒമ്പതു വരെയാണ് പരിപാടിയെന്ന് ഭാരവാഹികൾ അറിയിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യ സമരം, ഇന്ത്യൻ ഭരണഘടന, ഇന്ത്യൻ ചരിത്രം എന്നിവയാണ് വിഷയങ്ങൾ. 7.55ന് എം.എം.എസ് ഫേസ്ബുക്ക് പേജിലും വാട്സ്ആപ് ഗ്രൂപ്പുകളിലും ചോദ്യാവലിയുടെ ലിങ്ക് പോസ്റ്റ് ചെയ്യും. വിജയികൾക്ക് ആകർഷക സമ്മാനങ്ങൾ നൽകും. വിശദ വിവരങ്ങൾക്ക് ആനന്ദ് വേണുഗോപാൽ (36389615), സുജ ആനന്ദ് (35615543) എന്നിവരുമായി ബന്ധപ്പെടണം.