മനാമ: ബഹ്‌റൈൻ കെ.എം.സി.സി സംസ്ഥാന സെക്രട്ടറിയും പാലക്കാട് ജില്ലാ കെഎംസിസി മുൻ പ്രസിഡന്റുമായ റഫീഖ് തോട്ടക്കരയുടെ മാതാവ് മറിയകുട്ടി എന്നവർ ഇന്ന് (25/1/2021 തിങ്കൾ ) പുലർച്ചെ നിര്യാതയായി. പരേതയുടെ നിര്യാണത്തിൽ കുടുംബത്തിന്നുണ്ടായ ദുഃഖത്തിൽ പങ്ക്ചേരുന്നതായും മയ്യത്തു നമസ്കരിക്കാനും പ്രാർത്ഥിക്കാനും ബഹ്‌റൈൻ കെഎംസിസി പ്രസിഡന്റ് ഹബീബ് റഹ്മാൻ , ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ എന്നിവർ അറിയിച്ചു.
റഫീഖിന്റെ മാതാവിന്റെ നിര്യാണത്തിൽ ബഹ്‌റൈൻ കെഎംസിസി പാലക്കാട് ജില്ലാ കമ്മിറ്റി പ്രസിഡന്റ് ശറഫുദ്ധീൻ മാരായമംഗലം , ജനറൽ സെക്രട്ടറി ഫിറോസ് ബാബു പട്ടാമ്പി എന്നിവരും അനുശോചിച്ചു.