മനാമ: അർബുദ ബാധിതനായി ബി ഡി എഫ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി മരണപ്പെട്ടു. വെളിയംകോട് പത്ത്മുറി സ്വദേശി റഫീഖ് വളപ്പിലകയിൽ (38) ആണ് മരിച്ചത്. ഹമദ് ടൗണിൽ കഫത്തീരിയ ജീവനക്കാരനായിരുന്നു.
പിതാവ്: അഹമദ്, മാതാവ്: സൈനബ, ഭാര്യ: സഫീന, മക്കൾ: റഷാൻ (6), ആയിശ (2). സഹോദരങ്ങൾ: ബഷീർ (ബഹ്റൈൻ), അബ്ദുൽ ഖാദർ, അലി, ഹസൻ കോയ, ഫാത്വിമ, ജമീല. മൃതദേഹം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ബഹ്റൈനിൽ തന്നെ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.