മനാമ: യൂത്ത് ഇന്ത്യ റിഫ ഏരിയ ജനുവരി 31 ന് സൂം പ്ലാറ്റ് ഫോമിലൂടെ ബയോഡാറ്റ വർക്ക് ഷോപ്പ് സംഘടിപ്പിക്കുന്നു. ബഹ്‌റൈനിലെ പ്രമുഖ കരിയർ ട്രെയ്‌നറായ ആസിഫ് ഒസ്മാൻ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ജോലി അന്വേഷിക്കുന്നവർക്കും കരിയർ മാറ്റം ഉദ്ദേശിക്കുന്നവർക്കും മറ്റും ഉപകാരപ്പെടുന്ന രീതിയിൽ സ്വന്തം ബയോഡാറ്റ /സി വി തയ്യാറാക്കുന്ന കഴിവുകൾ വർദ്ധിപ്പിക്കാൻ വർക് ഷോപ് സഹായമാകും. കൂടുതൽ വിവരങ്ങൾക്ക് 34491771 ബന്ധപ്പെടുക