bahrainvartha-official-logo
Search
Close this search box.

സാംസ്കാരിക സമ്മേളനത്തോടെ എൽ.എൻ.വി ഓൺലൈൻ യുവജനോത്സവത്തിനു പരിസമാപ്തി

LNV

മനാമ: നാടക പ്രവർത്തകുടെ ആഗോള ഓൺലൈൻ കൂട്ടായ്മയായ ലോക നാടക വാർത്തകൾ, ബഹറിൻ കേരളീയ സമാജം ചിൽഡ്രൻസ് വിംഗിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച റിഥം ഹൗസ് പെർഫോമിംഗ് ആർട്സ് സ്റ്റുഡിയോ – എൽ എൻ വി ഓൺലൈൻ സ്കൂൾ യുവജനോത്സവം ജനുവരി 26 നു ഓൺലൈനിൽ സംഘടിപ്പിച്ച കലാ സാംസ്കാരിക സമ്മേളനത്തോടെ സമാപിച്ചു.

ലോകത്തിലെവിടെയുമുള്ള വിദ്യാർത്ഥികൾക്കായി എൽപി, യു.പി, ഹൈസ്കൂൾ, ഹയർസെക്കണ്ടറി തലങ്ങളിൽ മുപ്പതോളം വ്യക്തിഗത ഇനങ്ങൾ ഉൾപ്പെടുത്തിയ ഓൺലൈൻ മത്സരം ഒക്ടോബർ 18 ന് ചലച്ചിത്ര ശബ്ദ മിശ്രണ മേഖലയിലെ വിസ്മയം ശ്രീ. റസൂൽ പൂക്കുട്ടിയാണ് ഉത്ഘാടനം നിർവ്വഹിച്ചത്.

സർഗ്ഗോത്സവം, നാട്യോത്സവം, സംഗീതോത്സവം, നൃത്തോത്സവം എന്നിങ്ങനെ നാല് വിഭാഗങ്ങളിലായി 22 സോണുകളിൽ നടന്ന പ്രാഥമിക തല മത്സരത്തിൽ 22 രാജ്യങ്ങളിൽ നിന്ന് 1650 കുട്ടികളാണ് പങ്കെടുത്തിരുന്നത്.

പ്രാഥമിക തല മത്സരങ്ങളിൽ ഒന്നാം സ്ഥാനം ലഭിച്ച വരെ ഉൾപ്പെടുത്തിയ ഫൈനൽ റൗണ്ട് മത്സരം ഡിസംബർ 26 നു ആരംഭിച്ചു ജനുവരി 18 വരെ നീണ്ടുനിന്നു.

ഫൈനൽ റൗണ്ടിൽ മത്സരാർത്ഥികൾ രചനകളും സംഗീത നാടക നൃത്ത ഇനങ്ങളും ഗൂഗിൾ ഫോം വഴി അപ്‌ലോഡ് ചെയ്തു ഫെയ്‌സ് ബുക്ക് പേജുകളിലും യൂട്യൂബ് ചാനലുകളിലും തത്സമയം സംപ്രേക്ഷണം ചെയ്തായിരുന്നു വിധികർത്താക്കൾ വിലയിരുത്തി വിധിനിർണയം നടത്തി വിജയികളെ പ്രഖ്യാപിച്ചത്.

കലോത്സവ സമാപന
ത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഓൺലൈൻ കലാ സാംസകാരിക സമ്മേളനം പ്രശസ്ത നാടക അഭിനേത്രി നിലമ്പൂർ ആയിഷ ഉദ്ഘാടനം ചെയ്തു. വിശിഷ്ട അതിഥികളായി ചലച്ചിത്ര സംവിധായകൻ പ്രിയനന്ദനൻ,
നോവലിസ്റ്റ് T D രാമകൃഷ്ണനും ചടങ്ങിൽ സന്നിഹിതരായിരുന്നു.
രമേശ്‌ കാവിൽ മുഖ്യ പ്രഭാഷണം നടത്തി.

ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ചലച്ചിത്ര താരം മുരളി മേനോൻ, ഡോ. സാംകുട്ടി പട്ടംകരി, നാടക കൃത്ത് എ ശാന്തകുമാർ. ഡോ. ഷിബു എസ് കൊട്ടാരം തുടങ്ങിയ കലാസാംസ്കാരിക രംഗത്തെ പ്രമുഖർ കലോത്സവത്തിന് ആശംസകൾ നേർന്നു സംസാരിച്ചു.

LNV ചീഫ്‌ അഡ്മിനും യുവജനോത്സവം ജനറൽ കൺവീനറുമായ ശ്രീജിത്ത്‌ പൊയിൽക്കാവ് സ്വാഗതം ആശംസിച്ചു. കലോത്സവ സംഘാടക സമിതി ചെയർമാൻ പി എൻ മോഹൻ രാജ് സമ്മേളനത്തിനു അദ്ധ്യക്ഷത വഹിച്ചു.

എൽ എൻ വി അഡ്മിൻ പാനൽ അംഗങ്ങളായ അഡ്വ. താര, ഷൈന അജയ്, ഗിരീഷ് കാരാടി, ഡോ. ഹരി റാം, നരേഷ് കോവിൽ, പ്രായോജകരായ മജീദ് കോഴിക്കോട്, സുനേഷ് സാസ്‌കോ, ചലച്ചിത്ര താരം ആലീസ് പോൾ എന്നിവരും സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിച്ചു.

പ്രവാസി നാടക കൃത്തും എൽ എൻ വി അഡ്മിൻ അംഗവുമായ സുനിൽ കെ ചെറിയാൻ നന്ദി രേഖപ്പെടുത്തി. വിവിധ മത്സരങ്ങളിൽ ഒന്നാം സ്ഥാനം ലഭിച്ച കുട്ടികളുടെ കലാപരിപാടികളും സമ്മേളനത്തോടനുബന്ധിച്ച് അവതരിപ്പിച്ചു.

വിജയികൾക്കുള്ള സർട്ടിഫിക്കറ്റുകളും മെമെന്റോകൾ
തപാലിൽ അയച്ചു തുടങ്ങിയെന്ന് ജനറൽ കൺവീനർ ശ്രീജിത്ത്‌ അറിയിച്ചു.

രമേശ്‌ കാവിൽ, സുജിത് കപില, നൗഷാദ് ഹസ്സൻ, താജു നിസാർ, അഫ്സൽ, അജയ് അന്നൂർ, സാനു ആന്റണി, പി . എൻ. മോഹൻരാജ്, റംഷിദ്, ഗിരീഷ് കാരാടി, അരുൺ, ബിജു കൊട്ടില, അഡ്വ: രശ്മി, ഷൈജു ഒളവണ്ണ, ശശിധരൻ വെള്ളിക്കോത്ത്, ബിനേഷ് എടച്ചേരി, രാജേഷ് ചേരാവള്ളി, ശ്രീജിത്ത് പൊയിൽകാവ് തുടങ്ങിയ എൽ എൻ വി അഡ്മിൻ അംഗങ്ങളും ഉൾപ്പെട്ട 70 അംഗ സംഘാടക സമിതിയാണ് ഈ യുവജനോത്സവത്തിനു വേണ്ടി പ്രവർത്തിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!