ന്യൂഡൽഹി: കേരളത്തിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വർധനവ് ഉണ്ടായതിനെത്തുടർന്ന് കേന്ദ്ര സര്‍ക്കാര്‍ വീണ്ടും പ്രത്യേക സംഘത്തെ കേരളത്തിലേക്ക് അയക്കുന്നു. സംസ്ഥാന ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തലാണ് സംഘത്തിന്റെ ചുമതലയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് സംഘത്തിന് നേതൃത്വം നൽകുന്നത്. സംഘത്തിൽ ഡൽഹി ലേഡി ഹാര്‍ഡിങ് മെഡിക്കല്‍ കോളേജിലെയും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ തിരുവനന്തപുരത്തെ റീജിയണല്‍ ഓഫീസിലെ വിദഗ്ദ്ധരും ഉൾപ്പെടുന്നു. കോവിഡ് രോഗികൾ അധികമുള്ള മഹാരാഷ്ട്രയിലും പ്രത്യേക സംഘത്തെ കേന്ദ്ര സർക്കാർ അയക്കും.
