മനാമ: COVID-19 ന്റെ വ്യാപനം പരിമിതപ്പെടുത്തുന്നതിനായി പ്രതിരോധ കുത്തിവയ്പ്പുകൾക്കിടെ സ്വീകരിച്ച ആരോഗ്യ, സുരക്ഷാ നടപടികളെ നാഷണൽ ഇൻസ്റ്റിറ്റ്യൂഷൻ ഫോർ ഹ്യൂമൻ റൈറ്റ്സ് (എൻഐഎച്ച്‌ആർ) പ്രശംസിച്ചു.
വാക്സിനേഷൻ എല്ലാവർക്കും ന്യായമായും വിവേചനമില്ലാതെയും ലഭ്യമാണെന്ന് ഉറപ്പാക്കുന്നുണ്ടെന്നും എൻഐഎച്ച്‌ആർ പറഞ്ഞു.
വാക്സിനേഷൻ പദ്ധതി തികഞ്ഞ ഉത്തരവാദിത്വത്തോടെയും, ആരോഗ്യകരവുമായ രീതിയിലാണ് രാജ്യം നടപ്പാക്കുന്നത് എന്നും, വാക്സിനേഷനിൽ പൗരന്മാരെന്നൊ, പ്രവാസികളെന്നൊ വ്യത്യാസമില്ലാതെ, സമൂഹത്തിലെ എല്ലാ വിഭാഗങ്ങളേയും ഒരുപോലെ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും, വിട്ടുമാറാത്ത രോഗങ്ങൾ ഉള്ളവർക്കും, പ്രായമായവർക്കും, അംഗപരിമിതർക്കും മുൻഗണന നൽകിയിട്ടുണ്ടെന്നും എൻഐഎച്ച്‌ആർ വ്യക്തമാക്കി.