മനാമ: ബഹ്‌റൈനിലെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മാധ്യമപ്രവര്‍ത്തകനും സമസ്തയിലെ സജീവ സാന്നിദ്ധ്യവുമായ ഉബൈദുല്ല റഹ്മാനിക്ക് സമസ്ത ബഹ്‌റൈന്‍ കേന്ദ്ര കമ്മിറ്റി യാത്രയയപ്പ് നല്‍കി. കോവിഡ് സാഹചര്യത്തിൽ ഓൺലൈൻ വഴി നടന്ന ചടങ്ങ് സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
ട്രഷറര്‍ എസ്. എം.അബ്ദുല്‍ വാഹിദ്, ഹംസ അന്‍വരി മോളൂര്‍, മജീദ് ചോലക്കോട്, നവാസ് കൊല്ലം. അഷ്‌റഫ് കാട്ടില്‍ പീടിക, ഷഹീര്‍ കാട്ടാമ്പള്ളി, ഹാഫിദ് ശറഫുദ്ധീൻ, ഇസ്മായീല്‍ ഉമ്മുല്‍ ഹസം, ശറഫുദ്ധീന്‍ മാരായമംഗലം, ലത്തീഫ് പൂളപ്പൊയില്‍ എന്നിവർ ചടങ്ങിൽ സംസാരിച്ചു. സമസ്ത ബഹ്‌റൈന്‍ കേന്ദ്ര-ഏരിയാ കമ്മറ്റി ഭാരവാഹികളും എസ്.കെ.എസ്.എസ്.എഫ്, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രതിനിധികളും പങ്കെടുത്തു. ചടങ്ങില്‍ ബഹ്‌റൈന്‍ എസ്.കെ.എസ്.എസ്.എഫ്, ബഹ്റൈന്‍ റഹിമാനീസ് അസോസിയേഷന്‍ കമ്മറ്റികളും റഹ്മാനിക്ക് ഉപഹാരങ്ങള്‍ സമര്‍പ്പിച്ചു.