മനാമ: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (പി സി ഡബ്ള്യു എഫ്) ബഹ്‌റൈൻ 2021-2022 വർഷത്തെ തെരഞ്ഞെടുപ്പ് മീറ്റ് പിസിഡബ്യുഎഫ് ഗ്ലോബൽ സെക്രട്ടറി രാജൻ തലക്കാട്ട് ഉദ്ഘാടനം ചെയ്തു. പുതിയ ഭാരവാഹികളായി ഇ ടി ചന്ദ്രൻ, ബാലൻ കണ്ടനകം, റഫീഖ്ക രുകത്തിരുത്തി(ഉപദേശക സമിതി), ഹസൻ വിഎം മുഹമ്മദ് (പ്രസിഡണ്ട്), ഫസൽ പി കടവ് (ജനറൽ സെക്രട്ടറി), സദാനന്ദൻ(ട്രഷറർ), മുഹമ്മദ് മാറഞ്ചേരി, അബ്ദുറഹ്മാൻ പിടി(വൈസ് പ്രസിഡണ്ട്മാർ) ഫൈസൽ എ പി, ഷാഫി തുവക്കര (ജോയിന്റ് സെക്രട്ടറിമാർ) മുസ്ഥഫ കൊലക്കാട്, റംഷാദ്(ജനസേവനം) സെയ്തലവി ഏവി(സാംസ്കാരികം), സൈനുദ്ധീൻ സി (ആരോഗ്യം), എം എഫ് റഹ്‌മാൻ(മീഡിയ), വിനീത്(ഐടി), നസീർ പിഎം (കായികം)
ഫൈസൽ എടപ്പാൾ(കല), നബീൽ എംവി, മുഹ്താർ പിപി(ജോബ് ഡെസ്ക്), എ എം അറഫാത്ത്, യൂസുഫ് തലാൽ, ശറഫുദ്ധീൻ വിഎം, അക്ബറലി, ബാബുരാജ്, സുരേഷ് തെയ്യങ്ങാട്, ബക്കർലാൽ എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങളായും തെരഞ്ഞെടുത്തു. ഗ്ലോബൽ പ്രതിനിധി മുഹമ്മദ് അനീഷ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ശിഹാബ് കെകെ(യുഎഇ) കെബീർ സലാല(ഒമാൻ) ഫസൽ മുഹമ്മദ്(സൗദി) എന്നിവർ ആശംസകൾ നേർന്നു. അബ്ദുറഹ്മാൻ പിടി സ്വാഗതവും ഫൈസൽ ഏപി നന്ദിയും പറഞ്ഞു.