bahrainvartha-official-logo
Search
Close this search box.

അംവാജിലെ നാൽപ്പത്തിയേഴ്കാരിയായ വിദേശ വനിതയുടെ കൊലപാതകത്തിൽ മകനെ സി.ഐ.ഡി അറസ്റ്റ് ചെയ്തു

arrest-.1565803411

മനാമ: അംവാജ് ദ്വീപിലെ താമസസ്ഥലത്ത് 47 കാരിയായ വിദേശ വനിത കൊല്ലപ്പെട്ട കേസിൽ വിവരം ലഭിച്ച്, ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ, പ്രതിയെന്ന് സംശയിക്കുന്ന അവരുടെ 28 കാരനായ മകനെ, മുഹറഖ് പോലീസിന്റെ സഹായത്തോടെ സി.ഐ.ഡി അറസ്റ്റ് ചെയ്തു.

കൊലപാതകത്തിന്റെ റിപ്പോർട്ട് ലഭിച്ചയുടൻ തന്നെ ബന്ധപ്പെട്ട അധികാരികൾ സ്ഥലത്തെത്തി, തെളിവുകൾ ശേഖരിച്ചതിന്റെ അടിസ്ഥാനത്തിൽ ആണ് പ്രതിയെ വേഗത്തിൽ അറസ്റ്റ് ചെയ്യാൻ സാധിച്ചതെന്ന് സി.ഐ.ഡി ഡയറക്ടർ ജനറൽ അറിയിച്ചു.ഇരയുടെ മൃതദേഹത്തിൽ, മൂർച്ചയുള്ള വസ്തു ഉപയോഗിച്ച് ഒന്നിലധികം തവണ കുത്തേറ്റതിന്റെ പാടുകൾ ഉണ്ടായിരുന്നതായും അദ്ദേഹം വ്യക്തമാക്കി.

കൊല്ലപ്പെട്ട സ്ത്രീയും മകനും തമ്മിൽ വ്യക്തിപരമായ പ്രശ്നങ്ങൾ നിലനിന്നിരുന്നതായി പ്രാഥമിക വിവരങ്ങൾ സൂചന നൾകുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.

കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെത്തിയതായും, നിയമനടപടികൾ പുരോഗമിക്കുകയാണെന്നും ഡയറക്ടർ ജനറൽ സൂചിപ്പിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!