ഇന്ത്യയും യുഎഇ യും ഉൾപ്പെടെ 20 രാജ്യങ്ങളിൽ നിന്നുള്ള വിദേശികൾക്ക് സൗദിയിൽ താൽക്കാലിക വിലക്ക്​

ജിദ്ദ: ഇന്ത്യ ഉൾപ്പെടെ 20 രാജ്യങ്ങളിൽ നിന്നുള്ള വിദേശികൾക്ക് സൗദിയിൽ പ്രവേശിക്കുന്നതിന് താൽക്കാലിക വിലക്ക് ഏർപ്പെടുത്തിവിദേശ നയതന്ത്രജ്ഞർ, ആരോഗ്യ പരിശീലകർ, അവരുടെ കുടുംബങ്ങൾ എന്നിവരടക്കമുള്ളവർക്കും വിലക്ക് ബാധകം. ബുധനാഴ്ച രാത്രി ഒമ്പത് മണി മുതൽ പ്രാബല്യത്തിലാവും. സൗദി ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

യു.എ.ഇ, ജർമ്മനി, അമേരിക്ക, ഇന്തോനേഷ്യ, ഇറ്റലി, പാക്കിസ്ഥാൻ, ബ്രിട്ടൻ, സൗത്ത് ആഫ്രിക്ക, ഫ്രാൻസ്, ലെബനൻ, ഈജിപ്ത്, ജപ്പാൻ, അർജന്റീന, അയർലൻഡ്, ബ്രസീൽ, പോർച്ചുഗൽ, തുർക്കി, സ്വീഡൻ, സ്വിസർലാൻഡ് എന്നിവയാണ് നിരോധനം ഏർപ്പെടുത്തിയ മറ്റു രാജ്യങ്ങൾ. മറ്റു രാജ്യങ്ങളിൽ നിന്നുള്ളവരാണെങ്കിലും ഈ രാജ്യങ്ങളിലൂടെ 14 ദിവസം ക്വാറന്റൈനിൽ ചിലവഴിച്ചു സൗദിയിലേക്ക് വരുന്നവർക്കും വിലക്ക് ബാധകമാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!