മനാമ: വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് പ്രകടനപത്രികയിൽ ഉൾപ്പെടുത്താൻ വേണ്ടി ബഹ്‌റൈൻ പ്രവാസികളിൽ നിന്നും ഒഐസിസി കോഴിക്കോട് ജില്ലാ കമ്മറ്റി സ്വീകരിച്ച നിർദേശങ്ങൾ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് കൈമാറി. ഒ.ഐ.സി.സി. ദേശീയ ജനറൽ സെക്രട്ടറി ഗഫൂർ ഉണ്ണിക്കുളം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് കോഴിക്കോട് ഗസ്റ്റ് ഹൗസിൽ വച്ച് നടന്ന യോഗത്തിൽ വച്ച് കൈമാറി. ബഹ്‌റൈൻ പ്രവാസികളുടെ ഭാഗത്തു നിന്ന് ലഭിച്ച ന്യായമായ ആവശ്യങ്ങൾ യുഡിഫ് പ്രകടന പത്രികയിൽ ഉൾപ്പെടുത്തുമെന്നും, അടുത്ത തെരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിൽ ഉള്ള ഗവണ്മെന്റാണ് അധികാരത്തിൽ വരുന്നത് എങ്കിൽ പരമാവധി കാര്യങ്ങൾ നടപ്പിലാക്കാൻ ശ്രമിക്കും എന്നും ഒഐസിസി ദേശീയ ജനറൽ സെക്രട്ടറി ഗഫൂർ ഉണ്ണികുളത്തെ പ്രതിപക്ഷ നേതാവ് അറിയിച്ചു.
അടുത്ത ദിവസങ്ങളിൽ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, ശശി തരൂർ എം പി,യൂ ഡി എഫ് കൺവീനർ എം എം ഹസ്സൻ, ബെന്നി ബഹനാൻഎം പി.എന്നിവർക്കും കൈമാറും എന്നും ഒഐസിസി കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഷമീം കെ സി നടുവണ്ണൂർ അറിയിച്ചു. പ്രവാസികളിൽ നിന്ന് പ്രകടന പത്രികയിലേക്ക് നിർദ്ദേശങ്ങൾ സ്വീകരിക്കുന്ന പരിപാടിയിൽ എല്ലാ സഹായസഹകരണങ്ങളും നൽകിയ ഒ ഐ സി സി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം, ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം എന്നിവർക്ക് ഒ ഐസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി നന്ദി അറിയിച്ചു.
ഒ ഐ സി സി യുടെ പ്രതിനിധി സംഘത്തിൽ കെ പി സി സി സെക്രട്ടറി ബാലകൃഷ്ണ കിടാവ്, കോഴിക്കോട് ഡി സി സി ജനറൽ സെക്രട്ടറി സമദ് മാസ്റ്റർ, യൂത്ത് കോൺഗ്രസ് കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി വൈശാഖ് കണ്ണോറ,
ബ്ലോക്ക് പഞ്ചായത്ത് അംഗം ബിനോയ് ഇ ടി എന്നിവർ സംബന്ധിച്ചു.