bahrainvartha-official-logo
Search
Close this search box.

മൂന്നാംഘട്ട കോവിഡ് വാക്‌സിൻ വിതരണം മാർച്ച് മുതൽ ആരംഭിക്കും: കേന്ദ്ര ആരോഗ്യമന്ത്രി

vaccine1

ന്യൂഡൽഹി: കോവിഡിനെതിരായ മൂന്നാംഘട്ട വാക്‌സിൻ വിതരണം മാർച്ച് മുതൽ ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ അറിയിച്ചു. 50 വയസ്സിന് മുകളില്‍ പ്രായമുള്ളതും ഗുരുതര രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്നവരുമായ 27 കോടി പേര്‍ക്കാണ് മൂന്നാംഘട്ടത്തിൽ വാക്‌സിൻ നൽകുക. ഇന്ത്യയിൽ ഇതുവരെ 5 കോടി ജനങ്ങൾക്ക് വാക്‌സിൻ നൽകിക്കഴിഞ്ഞു. ലോക്‌സഭയിലെ ചോദ്യോത്തരവേളയില്‍ വാക്‌സിന്‍ വിതരണത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്കുന്നതിനിടെയാണ് ആരോഗ്യമന്ത്രി ഈ കാര്യം വ്യക്തമാക്കിയത്. നിലവില്‍ കോവിഷീല്‍ഡ് വാക്‌സിനും കോവാക്‌സിനുമാണ് അടിയന്തിര ഉപയോഗത്തിന് അനുമതി നല്‍കിയിരിക്കുന്നത്. കൂടാതെ 7 പുതിയ വാക്‌സിന്‍ കൂടി വിവിധ ഘട്ടങ്ങളിലാണുള്ളത്. ഇതില്‍ മൂന്നെണ്ണം ക്ലിനിക്കല്‍ പരീക്ഷണ ഘട്ടത്തിലാണെന്നും മന്ത്രി അറിയിച്ചു. 22 രാജ്യങ്ങൾ വാക്‌സിൻ ആവശ്യത്തിനായി ഇന്ത്യയെ സമീപിച്ചിട്ടുണ്ട്. ഇതിൽ 15 രാജ്യങ്ങൾക്ക് വാക്‌സിൻ നൽകിക്കഴിഞ്ഞു. വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി 35000 കോടി രൂപയാണ് വകയിരുത്തിയത്. ആവശ്യമെങ്കില്‍ അത് വര്‍ധിപ്പിക്കുമെന്ന് ധനമന്ത്രി ഉറപ്പുനൽകിയിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!