200-ാമത് ലുലു ഹൈപ്പർ മാർക്കറ്റ് കെയ്റോയിൽ; ഗൾഫിലുടനീളം ലുലുവിൽ 200 മണിക്കൂർ നീണ്ടുനിൽക്കുന്ന സൂപ്പർ സെയിൽ ആഘോഷങ്ങൾക്ക് തുടക്കമായി

20210206_110343_0000

മനാമ: ലുലുവിന്റെ 200 മത് ഹൈപ്പർ മാർക്കറ്റ്, ഫെബ്രുവരി 6 ന് ഈജിപ്തിലെ കെയ്റോയിൽ പ്രവർത്തനമാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ഗൾഫ് നാടുകളിൽ ഉടനീളം , ലുലു ഹൈപ്പർ മാർക്കറ്റുകളിൽ വരുന്ന 8 ദിവസങ്ങളിൽ നടക്കുന്ന സൂപ്പർ സെയിൽ ആഘോഷം ബഹ്റൈൻ ഉപഭോക്താക്കൾക്കും ഒരു സുവർണാവസരമായിരിക്കുമെന്നതിൽ തർക്കമില്ല.

എല്ലാ വിഭാഗത്തിലുള്ള ഉത്പന്നങ്ങളിലും, ലൈഫ് സ്റ്റൈൽ ഉത്പന്നങ്ങളിലും മികച്ച ഓഫറുകളും വിലക്കിഴിവുകളുമാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. വരുന്ന 8 ദിവസവും
www.luluhypermarket.com എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായും മികച്ച ഓഫറുകളോടെ ഉപഭോക്താക്കൾക്ക് ഈ സൂപ്പർ സെയിൽ ആസ്വദിക്കാം.

200 മണിക്കൂർ ദൈർഘ്യമുള്ള ഈ ആഘോഷത്തിൽ, 10 ബഹ്റൈൻ ദിനാറിന് മുകളിൽ, സാരികൾ, ചുരിദാറുകൾ, ബേബി ആക്സസറികൾ, പാദരക്ഷകൾ, ലേഡീസ് ബാഗ്, ജ്വല്ലറി, കളിപ്പാട്ടങ്ങൾ, സൈക്കിൾ, ഫർണിച്ചർ, ഹോം ഡെക്കോർ വിഭാഗങ്ങൾ എന്നിവ വാങ്ങുമ്പോൾ വിലയുടെ 50% ഡിസ്കൗണ്ട് ലഭിക്കും.

ദൈനംദിന അവശ്യവസ്തുക്കളായ പലചരക്ക്, ഫ്രഷ് ഫുഡ്, ഗ്രോസറി എന്നിവ ആകർഷകമായ വിലയിൽ അവതരിപ്പിക്കുന്നതിനൊപ്പം, ഫാഷൻ, ഐടി, ടിവി, മൊബൈൽ, ഗാഡ്‌ജെറ്റ് ഗാർഹിക ഇനങ്ങൾ തുടങ്ങി ഒരുപാട് ഉത്പന്നങ്ങൾ പ്രത്യേക ഓഫറുകളിൽ ഉണ്ടാകും.

ബഹ്‌റൈനിലെ ഓൺലൈൻ ഷോപ്പർമാർക്ക് ആഘോഷിക്കാൻ ഒരു കാരണം കൂടി ഉണ്ട്. പ്രമോഷന്റെ കാലയളവിൽ, 20 ബഹ്റൈൻ ദിനാറിന് മുകളിൽ ഓൺലൈനായി ബുക്ക് ചെയ്ത എല്ലാ ഓർഡറുകളും ഉത്പന്നങ്ങളുടെ വലുപ്പം കണക്കിലെടുക്കാതെ അവരുടെ വീട്ടുവാതിൽക്കൽ സൗജന്യമായി എത്തിച്ചു തരുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!