കേരളത്തിലെ കോവിഡ് വ്യാപനം: പരിശോധനകള്‍ കൂട്ടണമെന്നും പ്രതിരോധം കടുപ്പിക്കണമെന്നും കേന്ദ്ര സംഘം

covidcases1

തിരുവനന്തപുരം: കേരളത്തിൽ കോവിഡ് രോഗികൾ വർധിക്കുന്ന സാഹചര്യത്തിൽ പരിശോധനകള്‍ കൂട്ടണമെന്നും പ്രതിരോധം കടുപ്പിക്കണമെന്നും സമ്പർക്ക രോഗികളെ കണ്ടെത്തി നിരീക്ഷണത്തിൽ ആക്കണമെന്നും കേന്ദ്ര സംഘം ആവശ്യപ്പെട്ടു. ആരോഗ്യ മന്ത്രി കെ കെ ശൈലജയുമായി നടത്തിയ ചർച്ചയിലാണ് കേന്ദ്രസംഘം ഈ കാര്യം വ്യക്തമാക്കിയത്. നിലവിലെ സാഹചര്യം രോഗ വ്യാപനം കൂടാനാണ് സാധ്യതയെന്നും സംഘം വിലയിരുത്തി. രോഗ നിയന്ത്രണത്തില്‍ ഒന്നാം സ്ഥാനത്തായിരുന്നു കേരളം ഇപ്പോൾ രോഗവ്യാപനത്തിലാണ് മുന്നിൽ. കോവിഡ് രോഗികളുടെ എണ്ണത്തിൽ രാജ്യത്ത് ഒന്നാം സ്ഥാനത്ത് തുടരുന്ന കേരളത്തിൽ പ്രതിരോധ നടപടികളിൽ പാളിച്ചയുണ്ടായെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിൻ്റെ വിലയിരുത്തൽ. കേരളത്തിൽ ഓണക്കാലത്ത് തുടങ്ങിയ രോഗവ്യാപനം
തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പതിന്മടങ്ങായെന്നാണ് കണക്ക് കൂട്ടല്‍. നേരത്തെ രണ്ട് തവണ കേരളത്തിലെത്തിയ കേന്ദ്രസംഘം നടത്തിയ വിലയിരുത്തുകൾ ഇത്രത്തോളം ഗുരുതരമായിരുന്നില്ല. കൂടുതൽ നിയന്ത്രണങ്ങൾ കേരളത്തിൽ ഏര്‍പ്പെടുത്തേണ്ടി വന്നേക്കുമെന്നാണ് കേന്ദ്രസംഘത്തിന്റെ തീരുമാനം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!