മനാമ: കേന്ദ്ര സംസ്ഥാന വികസനം ബഡ്ജറ്റിനെ മുൻനിർത്തി ബഹ്‌റൈൻ പ്രതിഭ പ്രസംഗ വേദി സംഘടിപ്പിക്കുന്ന പൊതു ചർച്ച സദസ് വരുന്ന വെളളി (1-3 -2019 ) വൈകീട്ട് 5 മണിക്ക് പ്രതിഭ ഓഫീസിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. “5 വർഷത്തെ കേന്ദ്ര ഭരണവും, ആയിരം ദിന കേരള ഭരണ വികസനവും – ബഡ്ജറ്റിനെ ” മുൻനിർത്തിയുള്ള പൊതുചർച്ചയിൽ ബഹ്റിൻ CA ചാപ്റ്റർ ജനറൽസെക്രട്ടറിയും, ഇ.കെ കാനു വിൽ ആഡിറ്റ് മനേജറുമായ CA സന്തോഷ് T.V ACA, ഇടതു സാമൂഹ്യ വിമർശകനായ ശ്രീ. മിനേഷ് രാമനുണ്ണി, പ്രതിഭ മുതിർന്ന നേതാവും, എയർ മക്ക് ഫിനാൻസ് മാനേജറുമായ പി.ടി. നാരയണൻ തുടങ്ങിയവർ വിഷയം അവതരിപ്പിച്ച് സംസാരിക്കും. ശ്രീ. ഹരികൃഷ്ണൻ മോഡറേറ്ററായിരിക്കും തുടർന്ന് പൊതുചർച്ചയിൽ ഏവർക്കും പങ്കുചേരാം. കൂടുതൽ വിവരങ്ങൾക്ക് 39 175836 ( അഡ്വ.ജോയ് വെട്ടിയാടൻ), 3398 8231 (റാം) എന്നി നമ്പറുകളിൽ ബന്ധപ്പെടാം.
