മനാമ: പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ ഗൾഫ് രാജ്യങ്ങളില്‍ സയൻസ് സ്ട്രീമിലെ രണ്ടാം റാങ്ക് ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിനി ആരതി ഗോവിനാദരാജുവിന്. കഴിഞ്ഞ മാർച്ചിൽ നടന്ന സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ 500 ൽ 492 മാർക്ക് നേടിയാണ് ആരതി രണ്ടാം റാങ്കിന് അര്‍ഹയായത്. ഗൾഫിലെ സിബിഎസ്ഇ സ്കൂളുകളുടെ കൗൺസിലായ സിബിഎസ്ഇ ഗൾഫ് സഹോദയയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
പരീക്ഷയില്‍ 98.4 ശതമാനം മാര്‍ക്കോടെയാണ് ഈ നേട്ടം. ഇംഗ്ലീഷിൽ 96, ഫിസിക്‌സിൽ 98, കെമിസ്ട്രി, ബയോടെക്‌നോളജി എന്നിവയില്‍ 99, ബയോളജിയിൽ 100 എന്നിങ്ങനെയാണ് ആരതിയുടെ മാര്‍ക്ക്. ഇന്ത്യന്‍ സ്കൂള്‍ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, എക്സിക്യട്ടീവ് കമ്മിറ്റി അംഗങ്ങൾ, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി എന്നിവർ ശ്രീ ആരതിയുടെ നേട്ടങ്ങളെ അഭിനന്ദിച്ചു. നേരത്തെ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും പരിശ്രമ ഫലമായി ബഹ്‌റൈനിലെ സിബിഎസ്ഇ സ്കൂളുകളിൽ 12 ഉന്നത അവാര്‍ഡുകളില്‍ 10 സ്ഥാനവും ഇന്ത്യന്‍ സ്കൂള്‍ കരസ്ഥമാക്കിയതായി അവര്‍ പറഞ്ഞു.