bahrainvartha-official-logo
Search
Close this search box.

മലർവാടി ബാലസംഘം റിപ്പബ്ലിക് ദിനാഘോഷപരിപാടികൾ സംഘടിപ്പിച്ചു

PHOTO

മനാമ: മലർവാടി ബാലസംഘം മുഹറക്ക് കാസിനോ – യൂണിറ്റുകൾ സംയുക്തമായി സംഘടിപ്പിച്ച റിപബ്ലിക് ദിനാഘോഷം കുട്ടികൾക്ക് വേറിട്ട അനുഭവമായി. മർവ ഫാത്തിമയുടെ പ്രാർത്ഥനയോയോടെ തുടക്കം കുറിച്ച പരിപാടിയിൽ മുഹറഖ് മലയാളി സമാജം ജനറൽ സെക്രട്ടറിയും അധ്യാപകനുമായ ആനന്ദ് വേണുഗോപാൽ ഉദ്ഘാടനം നിർവഹിച്ചു. പുതു തലമുറയിൽ രാജ്യസ്നേഹം വളർത്തേണ്ടുന്നതിന്റ ആവശ്യകതയും ജീവിതത്തിൽ വിജയിക്കാനാവശ്യമായ അടിസ്ഥാന കാര്യങ്ങളും പറഞ്ഞു കൊണ്ട് കുട്ടികളുമായി സംവദിച്ചത് പങ്കെടുത്തവർക്ക് വിജ്ഞാനവും കൗതുകവും പകർന്നു.

ദേശഭക്തി ഗാനങ്ങൾ, കഥ പറയൽ, പ്രസംഗം, നാടൻ പാട്ട്, കീ ബോർഡ്‌ പ്ലേ, തുടങ്ങി വിവിധങ്ങളായ പരിപാടികളിൽ ദിയ പ്രമോദ്, ദിശ പ്രമോദ്, ജോൾ, മുഹമ്മദ് റാസിൻ, സാഹസ്രായി ആനന്ദ്, നേഹ അരുൺ, മുഹമ്മദ്‌ അബ്ദുൽ ജലീൽ, നൈറ നവാസ്, മിൻഹാ ഫാത്തിമ, ഷയാൻ ഷഹീൻ, മരിയ ജോൺസൻ, ഹൃതിക അനിൽ, അനഘ അരുൺ, അഹ്‌മദ്‌ എന്നീ കുട്ടികൾ പങ്കെടുത്തു.

സീനിയർ മെന്റർമാരായ സമീറ നൗഷാദ്, മുഫസിറ, സാജിദ് അലി ചേന്ദമംഗല്ലൂർ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!