തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സെക്രട്ടേറിയറ്റിൽ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. 50 ശതമാനം ജീവനക്കാര്‍ ഓഫീസിലെത്തിയാൽ മതിയെന്നാണ് നിര്‍ദ്ദേശം നൽകിയിട്ടുള്ളത്. വിവിധ വകുപ്പുകളിലായി 55 പേര്‍ക്ക് കൊവിഡ് സ്ഥീരീകരിച്ചതിനെത്തുടർന്നാണ് നിയന്ത്രണങ്ങൾ കടുപ്പിച്ചത്. ധനവകുപ്പിലടക്കം ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ചും. സെക്രട്ടേറിയറ്റിലെ കാന്റീൻ ഭരണ സമിതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് കൊവിഡ് രോഗികളുടെ എണ്ണത്തിൽ വർധനവുണ്ടായത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 5000 ത്തിൽ ഏറെ പേര്‍ ഒത്തുകൂടിയിരുന്നു. ഇതിനെതിരെ അതിരൂക്ഷ വിമര്‍ശനമാണ് പ്രതിപക്ഷ സംഘടനകൾ അടക്കമുള്ളവരിൽ നിന്ന് ഉയര്‍ന്നിരുന്നത്. 55 ലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് സംഭവം ഗൗരവമായി എടുക്കുന്നത്. സെക്രട്ടേറിയറ്റ് ജീവനക്കാർക്കായി ദര്‍ബാര്‍ ഹാളിൽ കൊവിഡ് പരിശോധനക്കായി സൗകര്യം ഒരുക്കിയിട്ടുണ്ട്.
