2020 മിസ് ഇന്ത്യാപട്ടം സ്വന്തമാക്കി തെലങ്കാന സ്വദേശി മാനസ വാരണാസി

manasa

ന്യൂഡൽഹി: 2020 മിസ് ഇന്ത്യാപട്ടം തെലങ്കാന സ്വദേശി മാനസ വാരണാസി സ്വന്തമാക്കി. ബുധനാഴ്ച രാത്രി നടന്ന മത്സരത്തിനൊടുവിലാണ് മാനസയെ മിസ് ഇന്ത്യയായി പ്രഖ്യാപിച്ചത്. ഇരുപത്തിമൂന്നുകാരിയായ മാനസ ഫിനാന്‍ഷ്യല്‍ ഇന്‍ഫര്‍മേഷന്‍ എക്‌സ്‌ചേഞ്ച് അനലിസ്റ്റാണ്. 2019ലെ മിസ് ഇന്ത്യ വിജയം കരസ്ഥമാക്കിയ സുമന്‍ രതന്‍ സിങ് മാനസയെ കിരീടമണിയിച്ചു. 2021 ഡിസംബറിൽ നടക്കുന്ന ലോകസുന്ദരി മത്സരത്തിൽ മാനസ ഇന്ത്യയെ പ്രതിനിധീകരിക്കും.

മിസ് ഇന്ത്യ മത്സരത്തിൽ ഹരിയാന സ്വദേശി മണിക ഷിയോകണ്ട് മിസ് ഗ്രാന്‍ഡ് ഇന്ത്യയായും ഉത്തര്‍പ്രദേശ് സ്വദേശിയായ മന്യാ സിംഗ് മിസ് ഇന്ത്യാ 2020 റണ്ണറപ്പായും തിരഞ്ഞെടുക്കപ്പെട്ടു. ബോളിവുഡ് താരങ്ങളായ നേഹാ ധൂപിയ, പുള്‍കിത് സാമ്രാട്ട്, പ്രശസ്ത ഡിസൈനര്‍ ഫാല്‍ഗുനി, ഷെയ്ന്‍ പീകോക്ക് തുടങ്ങിയവരാണ് മിസ് ഇന്ത്യാ ജൂറിയിലുണ്ടായിരുന്നത്. വാണി കപൂര്‍, അപര്‍ശക്തി ഖുരാന തുടങ്ങി നിരവധി താരങ്ങളും ചടങ്ങിൽ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!