റിയാദ്: സൗദി അറേബ്യയില്‍ വ്യോമാക്രമണം ലക്ഷ്യമിട്ടെത്തിയ ഹൂതി മിലിഷ്യകളുടെ ഡ്രോണുകള്‍ അറബ് സഖ്യസേന തകര്‍ത്തു. സാധാരണക്കാരെയും സിവിലിയന്‍ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ഹൂതി മിലിഷ്യകള്‍
അയച്ച രണ്ട് ഡ്രോണുകളാണ് സൗദി സഖ്യസേന തകർത്തതെന്ന് സഖ്യസേന വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ തുര്‍ക്കി അല്‍ മാലികി അറിയിച്ചു. സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഒരു ഡ്രോൺ വെള്ളിയാഴ്ച പുലര്‍ച്ചയും മറ്റൊന്ന് വ്യാഴാഴ്ച രാത്രിയുമാണ് സഖ്യസേന തകര്‍ത്തത്.
