കാർഡിയാക് കെയർ ഗ്രൂപ്പ് ഒന്നാം വാർഷികം; ‘ഹൃദയ സ്പർശം’ സെമിനാറും സൗജന്യ മെഡിക്കൽ ക്യാമ്പും മാർച്ച് 8 ന്

thumba

മനാമ: ബഹ്റൈൻ കാർഡിയാക് കെയർ ഗ്രൂപ്പിൻറെ ഒന്നാം വാർഷികാഘോഷത്തോടനുബന്ധിച്ചു തുമ്പമൺ പ്രവാസി അസോസിയേഷൻ, തുമ്പക്കുടം ബഹ്റൈൻ, സൗദി ചാപ്റ്റർ & അലിയ ഫ്ലവർസ് എന്നിവരുടെ സഹകരണത്തോടെ മാർച്ച് 8 വെള്ളിയാഴ്ച വൈകീട്ട് 4 മണി മുതൽ 8 വരെ സനദിലുള്ള ടി എം സി ക്യാമ്പിൽ വച്ച് “ഹൃദയ സ്പർശം 2019 സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

4 മണിക്ക് കാർഡിയാക് സെമിനാറോടെ ആരംഭിക്കുന്ന പരിപാടിയിൽ ഹൃദയ സംബന്ധമായ എല്ലാ സംശയ നിവാരണങ്ങൾക്കുമായി 4 സെഷനുകളാണ് ഉണ്ടാവുക. കാർഡിയാക് ക്ലാസ്, വീഡിയോ പ്രസന്റേഷൻ ചോദ്യത്തിനുള്ള സെഷൻ, സിപിആർ പ്രാക്ടീസ് എന്നിവയാകും. അവസരം പരമാവധിപേർ പ്രയോജനപ്പെടുത്തണമെന്ന് സംഘാടകർ അഭ്യർഥിച്ചു.

ബഹ്റൈൻ സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റൽ കൺസൾട്ടന്റ് കാർഡിയോളജിസ്റ്റ് ഡോ. നിഖിൽ ഷാ ഹിന്ദിയിലും ഇംഗ്ലീഷിലും ക്ലാസെടുക്കും. ഡോ. സോണി ജേക്കബ് കൺസൾട്ടന്റ്കാ ർഡിയോളജിസ്റ്റ് അമേരിക്കൻ സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റൽ മലയാളം, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ സംസാരിക്കും. ഡോക്ടർ പ്രവീൺകുമാർ കൺസൾട്ടന്റ് കാർഡിയോളജിസ്റ്റ് റോയൽ ബഹ്റൈൻ ഹോസ്പിറ്റൽ ഹിന്ദി, മലയാളം, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ സംസാരിക്കും. ഡോ. ബാബു രാമചന്ദ്രൻ (സർവീസ് ലൈൻ ഹെഡ് ലൈസൻസി ഫിസിഷ്യൻ, കമ്മ്യൂണിറ്റി ഒൗട്ട് റീച്ച് -അംവാജ് ക്ലിനിക്, അമേരിക്കൻ മിഷൻ ഹോസ്പിറ്റൽ) ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ ബോധവൽക്കരണം നടത്തുന്നതാണ്.

ശശികല ശശികുമാർ, നഴ്സ് അഡൈ്വസർ, കൃ ഐ കോർഡിനേറ്റർ, ഐടിസി കോഓർഡിനേറ്റർ ഇൻസ്ട്രക്ടർ)- സി.പി.ആർ. – എങ്ങിനെ നിങ്ങൾക്കും ചെയ്യാൻ സാധിക്കും എന്നതിനെ സംബന്ധിച്ച് ക്ലാസ്സ് എടുക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!