മനാമ: കള്ളപ്പണം വെളുപ്പിക്കൽ നിയമത്തിലെ നിബന്ധനകൾ പാലിക്കാതെ ഇടപാടുകൾ നടത്തിയവർക്കെതിരെ നടപടിയുമായി റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി. 2019ലെ കള്ളപ്പണം വെളുപ്പിക്കൽ നിയന്ത്രണ നിയമത്തിലെ മൂന്നാമത്തെ വകുപ്പ് ലംഘിച്ച ലൈസൻസികൾക്കെതിരെയാണ് അതോറിറ്റിയുടെ നടപടി ഉണ്ടായത്. റിയൽ എസ്റേററ്റ് മേഖലയിൽ ഇത്തരത്തിൽ നിരവധി സംഭവങ്ങൾ ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് നടപടി. അതോറിറ്റിയുടെ നിബന്ധനകൾ പാലിക്കാത്തവർക്കെതിരാണ് നടപടി.
കള്ളപ്പണം വെളുപ്പിക്കുന്നതും ഭീകരവാദ പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്തുന്നതും ഉൾപ്പടെയുള്ള പ്രവർത്തനങ്ങൾ നിരോധിച്ച് കൊണ്ടുള്ള രാജ്യത്തെ നിയമ സംവിധാനങ്ങൾ കർശനമായി നടപ്പിലാക്കുമെന്നും നിബന്ധനകൾ ലംഘിക്കുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുന്നതിൽ മടി കാണിക്കില്ലെന്നും റെഗുലേറ്ററി അതോരിറ്റി പ്രസ്താവനയിൽ പറഞ്ഞു.