bahrainvartha-official-logo
Search
Close this search box.

രണ്ടാംഘട്ട കോവിഡ് വാക്‌സിനേഷൻ സൗജന്യമാക്കിയേക്കും: കേന്ദ്ര ആരോഗ്യമന്ത്രി

covidcovaxin

ന്യൂഡൽഹി: കോവിഡ് വാക്‌സിനേഷന്റെ രണ്ടാംഘട്ടവും സൗജന്യമാക്കിയേക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ. സർക്കാർ ഈക്കാര്യത്തിൽ ചർച്ചകൾ ആരംഭിച്ചതായി മന്ത്രി അറിയിച്ചു. രണ്ടാം ഘട്ടത്തിൽ അൻപത് വയസിന് മുകളിലുള്ളവർക്കാണ് വാക്‌സിൻ നൽകുന്നത്. സ്വകാര്യ വിപണിയിൽ കോവിഡ് വാക്‌സിൻ ഉടൻ ലഭ്യമാക്കേണ്ടെന്നാണ് കേന്ദ്ര സർക്കാർ തീരുമാനം. വ്യാജ വാക്സീനുകൾ എത്താനുള്ള സാധ്യത മുൻനിർത്തിയാണ് മരുന്ന് കമ്പനികൾക്ക് നിർദ്ദേശം നൽകിയത്. സ്വകാര്യ വിപണിയിലെ വാക്‌സിൻ വില്പന സർക്കാരിൻ്റെ വാക്സിനേഷൻ ദൗത്യത്തിന് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!