കാർഷിക നിയമങ്ങൾ ഏറ്റവും പ്രയോജനം ചെറുകിട കൃഷിക്കാർക്ക്: പ്രധാനമന്ത്രി

n-modi

ന്യൂഡൽഹി: കേന്ദ്ര സർക്കാർ നടപ്പാക്കിയ കാർഷിക നിയമങ്ങൾ ഏറ്റവും പ്രയോജനം ചെയ്യുക ചെറുകിട കൃഷിക്കാർക്കെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓരോ പൗരന്റേയും പുരോഗതിയും രാജ്യത്തിന്റെ സ്വയംപര്യാപ്തതയുമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു. കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ സമരം 83 ദിവസം പിന്നിട്ട സാഹചര്യത്തിലാണ് കാര്‍ഷികനിയമങ്ങള്‍ സംബന്ധിച്ച് പ്രധാനമന്ത്രിയുടെ പ്രതികരണം. കര്‍ഷകരുടെ ഭൂമി സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ സമിത്വ പദ്ധതി രാജ്യവ്യാപകമായി നടപ്പിലാക്കി വരുന്നതായി പ്രധാനമന്ത്രി വ്യക്തമാക്കി. 12,000 ഗ്രാമങ്ങളില്‍ ഡ്രോണ്‍ സര്‍വേ നടന്നുകഴിഞ്ഞതായും രണ്ടുലക്ഷം കുടുംബങ്ങള്‍ക്ക് രേഖകള്‍ ലഭിച്ചതായും അദ്ദേഹം പറഞ്ഞു. ആദ്യമായിട്ടാണ് രാജ്യത്ത് കർഷകരുടെ ഭൂമി സംരക്ഷിക്കുന്നതിന് ഒരു പദ്ധതി നടപ്പാക്കപ്പെടുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. മുന്‍പ് വിദേശ കമ്പനികളെ ഇന്ത്യയിലേക്ക് ക്ഷണിച്ചു കൊണ്ടുവന്നവരാണ് ഇപ്പോള്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് അവസരം നല്‍കുന്നതിനെതിരെ സമരം ചെയ്യുന്നതെന്നും രാഷ്ട്രീയ താല്പര്യം മുന്‍നിര്‍ത്തി കാര്‍ഷിക നിയമങ്ങളെക്കുറിച്ച് ചിലര്‍ കിംവദന്തികള്‍ പ്രചരിപ്പിക്കുകയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!