ന്യൂഡൽഹി: കോവിഡ് ബാധിതർ വർധിച്ചു വരുന്ന കേരളത്തിലേയും മഹാരാഷ്ട്രയിലേയും സ്ഥിതി ആശങ്കാജനകമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. നിലവിൽ കേരളത്തിൽ 61,550 ഉം മഹാരാഷ്ട്രയില്‍ 37,550ഉം സജീവ കേസുകളാണുള്ളത്. ഇത് രാജ്യത്തെ മൊത്തം സജീവ കേസുകളുടെ 72 ശതമാനമാണെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ പറഞ്ഞു. ഇന്ത്യയിൽ 87.40 ലക്ഷം കോവിഡ് വാക്‌സിന്‍ ഡോസുകള്‍ ഇതുവരെ വിതരണം ചെയ്തിട്ടുണ്ട്. ഇതിൽ 85.69 ലക്ഷം പേര്‍ക്ക് ആദ്യ ഡോസും 1.70 ലക്ഷം പേര്‍ക്ക് രണ്ടാമത്തെ ഡോസും വിതരണം ചെയ്തു. രാജസ്ഥാന്‍, സിക്കിം, ജാര്‍ഖണ്ഡ്, മിസോറാം, കേരള, ഉത്തര്‍പ്രദേശ്, ഒഡീഷ, ഹിമാചല്‍ പ്രദേശ്, ത്രിപുര, ബിഹാര്‍, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, ലക്ഷദ്വീപ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത 70 ശതമാനത്തിലധികം പേര്‍ക്കും കോവിഡ് വാക്സിന്‍ നല്‍കിയിട്ടുണ്ടെന്ന് ആരോഗ്യ സെക്രട്ടറി അറിയിച്ചു. ലഡാക്ക്, ജാര്‍ഖണ്ഡ്, അസം, യുപി, തെലങ്കാന, ത്രിപുര, ഗുജറാത്ത്, ഗോവ എന്നിവിടങ്ങളിലെ 60 ശതമാനം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രണ്ടാമത്തെ ഡോസ് കോവിഡ് വാക്‌സിനും നൽകിയതായി അദ്ദേഹം വ്യക്തമാക്കി.